Image

കന്യാസ്ത്രീ പഡീനം: കഥയാകുന്ന ചലച്ചിത്രത്തിനെതിരേ ഹര്‍ജി

Published on 12 April, 2019
കന്യാസ്ത്രീ പഡീനം: കഥയാകുന്ന ചലച്ചിത്രത്തിനെതിരേ ഹര്‍ജി

കൊച്ചി: ‘ദി ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ദി ഷെപ്പേഡ്’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. പാലക്കാട് ഷോളയൂരിലെ പി.ജി.ജോണ്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡുള്‍പ്പെടെ എതിര്‍കക്ഷികളുടെ വിശദീകരണം തേടി.

ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ കടുത്ത മനോവേദനയുണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു. അതില്‍ വൈദികവേഷം ധരിച്ചെത്തുന്ന പുരോഹിത കഥാപാത്രം കന്യാസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതടക്കമുള്ള ദൃശ്യങ്ങളുണ്ട്. അത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. മലയാളം, തമിഴ്, പഞ്ചാബി ഭാഷകളിലാണ് ചലച്ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക