Image

ഡോ. ബാബു പോള്‍ എന്നും ഫോമയുടെ സന്തതസഹചാരി: ജോണ്‍ സി വര്‍ഗീസ് (സലീം)

Published on 12 April, 2019
ഡോ. ബാബു പോള്‍ എന്നും ഫോമയുടെ സന്തതസഹചാരി: ജോണ്‍ സി വര്‍ഗീസ് (സലീം)
പല ഫോമാ കണ്‍ വന്‍ഷനുകളില്‍ പങ്കെടുത്തിട്ടുള്ളഡോ. ബാബു പോള്‍ ആദ്യമായിഫോമ കണ്വന്‍ഷനില്‍ എത്തുന്നത് 2010-ല്‍ ലാസ് വേഗസിലാണ്.കണ്‍വന്‍ഷനിലെ പ്രധാന പ്രാസംഗീകരില്‍ ഒരാള്‍.

അദ്ധേഹത്തെ പോലെ പോലെനിരവധി വിഷയങ്ങളില്‍ അവഗാഹമുള്ളയാള്‍ഏതു മീറ്റിംഗിനും ഒരു മുതല്‍ക്കൂട്ടാണെന്നു സംഘാടകരായ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ നാലു ദിവസത്തെ കണ്‍വന്‍ഷനില്‍ ബാബു പോള്‍ സാര്‍ മിക്കവാറും പ്രോഗ്രാമുകളില്‍ പ്രധാന പ്രാസംഗീകനായിരുന്നു. മതസൗഹാര്‍ദ്ദ സമ്മേളനത്തിനായാലും, രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കായാലും അതിലുംയോഗ്യനായ ഒരു പ്രാസംഗീകനെ കണ്ടെത്താനാവുമായിരുന്നില്ല.

എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും സൗഹൃദം സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യുന്ന അസാധാരണമായ ഒരു വ്യക്തിത്വത്തിനു ഉടമയായിരുന്നു ശ്രീ ബാബു പോള്‍. കണ്‍വന്‍ഷനില്‍ നിറഞ്ഞു നിന്നു അദ്ധേഹം.

എല്ലാറ്റിനും മറുപടിയുള്ള ഒരു വിശ്വവിജ്ഞാനകോശം.

മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ ഞായറാഴ്ച ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഞാന്‍ മുറിയില്‍ ചെന്ന് അദ്ധേഹത്തെ വിളിച്ച് കൊണ്ട് പോയി ആരാധനയില്‍ പങ്കെടുത്തത് ഇപ്പോഴും ഓര്‍ക്കുന്നു.

അന്ന് സ്‌തോത്രകാഴ്ച ഇടാന്‍ അദ്ധേഹത്തിന്റെ പോക്കറ്റില്‍ ഡോളറില്ല. അതു മനസിലാക്കി ഞാന്‍ അഞ്ചു ഡോളര്‍ നല്കിയതും ഇപ്പോഴും രസകരമായ ഓര്‍മ്മയായി നില്‍ക്കുന്നു.

അതിനുശേഷമുള്ള ഫോമയുടെ പല കണ്‍വന്‍ഷനുകളിലും ബാബു പോള്‍ സാറും ടി.പി. ശ്രീനിവാസനും സ്ഥിരം ക്ഷണിതാക്കളായിരുന്നു. ഫോമയുടെ യശസ്സ് കേരളത്തിലും ഉയര്‍ത്തിക്കാട്ടാന്‍ ബാബു പോള്‍ സാറിനെ പോലെയുള്ള സാംസ്‌കാരിക സാമ്രാട്ടിന്റെ പരാമര്‍ശങ്ങളും അഭിപ്രായ പ്രകടനങ്ങളും എത്രത്തോളം സഹായകമായെന്നു ഫോമയുടെ സംഘാടകരില്‍ ചിലരെങ്കിലും ഇപ്പോള്‍ ഓര്‍മ്മിക്കുന്നുണ്ടാകും.

അദ്ധേഹത്തെ ആദ്യമായികാണുനത് മൂന്നര പതിറ്റാണ്ടു മുന്‍പ് അദ്ധേഹം കെ.എസ്. ആര്‍.ടി.സി എം.ഡി ആയിരിക്കുമ്പോഴാണ്. അന്ന് ചെങ്ങന്നൂര്‍ വൈ.എം.സി.എ.യില്‍ നടത്തിയ പ്രസംഗം ഇപ്പോഴും മനസിലുണ്ട്. കെ.എസ്. ആര്‍.ടി.സി യുടെ പ്രതിസന്ധികളായിരുന്നു വിഷയം. ഒരാള്‍ ബസ് കാത്തു നില്‍ക്കുന്നു. വൈകുമ്പോള്‍ ദ്വേഷ്യമായി. എന്നാലൊരു സിഗററ്റ് വലിക്കാമെന്നു കരുതി കടയില്‍ ചെല്ലുന്നു. സിഗററ്റ് കത്തിച്ചു കഴിഞ്ഞാല്‍ പിന്നെ വലിച്ചു തീരും മുന്‍പ് ബസ് വരുന്നത് ഇഷ്ടമല്ല. ഇനി ബസില്‍ കയറി കോട്ടയത്തേക്കു ടിക്കറ്റെടുത്തെന്നിരിക്കട്ടെ. നേരെ കോട്ടയത്തു പോയി വണ്ടി നിര്‍ത്തണം. ബസ് ഇടക്കിടെ നിര്‍ത്തുന്നതും ആളെ കയറ്റുന്നതും ഒന്നും ഇഷ്ടമല്ല.. സ്വന്തം കാര്യം മാത്രം എന്ന ചിന്താഗതിയുള്ളവര്‍ മുതല്‍ നാനാതരക്കാരെയാണു ജീവനക്കാര്‍ നിത്യേന അഭിമുഖീകരിക്കുന്നതെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി.

(ജീവനക്കാരുടെയും മേലധികാരികളുടെയും രാഷ്ട്രീയക്കാരുടെയുമൊക്കെ പ്രവര്‍ത്തനം കോണ്ട് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി കുത്തുപാള എടുത്തു എന്ന ചരിത്രവും നമ്മുടെ മുന്‍പിലുണ്ട്)

ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച അദ്ധേഹത്തിന്റെ ചില ലേഖനങ്ങള്‍
ഡോ. ബാബു പോള്‍ എന്നും ഫോമയുടെ സന്തതസഹചാരി: ജോണ്‍ സി വര്‍ഗീസ് (സലീം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക