Image

അടുത്ത രാഷ്ട്രപതി രാഷ്ട്രീയേതര വ്യക്തിത്വമാകണമെന്ന് ശരത് പവാര്‍

Published on 22 April, 2012
അടുത്ത രാഷ്ട്രപതി രാഷ്ട്രീയേതര വ്യക്തിത്വമാകണമെന്ന് ശരത് പവാര്‍
മുംബൈ: അടുത്ത രാഷ്ട്രപതി രാഷ്ട്രീയേതര വ്യക്തിത്വമാകണമെന്ന് കേന്ദ്രമന്ത്രി ശരത് പവാര്‍ അഭിപ്രായപ്പെട്ടു. യുപിഎയ്ക്കും എന്‍ഡിഎയ്ക്കും രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാവശ്യമായ അംഗബലമില്ല. ഈ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയേതര വ്യക്തിത്വമായിരിക്കും ഈ സ്ഥാനത്തേക്ക് ഉചിതമെന്നും പവാര്‍ പറഞ്ഞു. 

നവി മുംബൈയില്‍ ഒരു ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പവാര്‍. മുന്‍ ലോക്‌സഭാ സ്പീക്കറും പാര്‍ട്ടി നേതാവുമായ പി.എം. സാംഗ്മയുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമോയെന്ന ചോദ്യത്തിന് എന്‍സിപിക്ക് 16 എംപിമാരെ ഉള്ളുവെന്നും പരിമിതിയുണ്‌ടെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ കക്ഷികളും ചേര്‍ന്ന് ചര്‍ച്ചയിലൂടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്‌ടെത്തണമെന്നും ശരത് പവാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക