Image

ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)

Published on 13 April, 2019
ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)
വയനാട്ടിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ വാര്‍ഡില്‍ അമ്പലക്കൊല്ലി കുറിച്യ കോളനിയില്‍ എത്തിച്ചേരാന്‍ പ്രയാസം. ടാര്‍ റോഡില്‍ നിന്ന് മുക്കാല്‍ കി.മീ. നടന്നെത്തണം. അവിടെ തേക്കാത്ത ഇഷ്ടിചുമരുകള്‍ക്കുള്ളില്‍ സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ കുറിച്യ ഐഎഎഎസ് കാരി ശ്രീധന്യ ശ്വാസം മുട്ടി കഴിയുന്നു. ക്ഷീണം കൂടിയതിനാല്‍ മേപ്പാടിക്കടുത്തുള്ള വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം ആരെയും അറിയിച്ചിട്ടില്ല.

സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്ക് 410 ആണെങ്കിലും സംവരണം  ഉള്ളതുകൊണ്ട്  ഐഎഎസ് തന്നെ കിട്ടുമെന്ന് മിക്കവാറും ഉറപ്പായിരിക്കുന്ന ആ 26കാരിക്ക് ആശംസകളും ഉപഹാരങ്ങളും അര്‍പ്പിക്കാന്‍ നാട്ടിലും മറുനാട്ടിലുമുള്ള ആളുകളുടെ നിലക്കാത്ത പ്രവാഹമാണ്. പൊന്നാടകളും സില്‍ക്ക് സാരികളും കട്ടില്‍ മേശ, കസേരകളും. എന്തുചെയ്യണമെന്നറിയാതെ അമ്മ കമലയും അച്ഛന്‍ സുരേഷും കുഴങ്ങുന്നു.

ശ്രീധന്യയെ കാണാന്‍ ഗവര്‍ണര്‍ സദാശിവം കല്‍പറ്റയിലെത്തി. മുഖ്യമന്ത്രിയും മറ്റു പ്രമുഖരും അഭിനന്ദനങ്ങള്‍ അറിയിച്ചു. ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദേശം വന്നു. കെപിസിസി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രന്‍ വീട്ടിലെത്തി. രാഹുല്‍ മത്സരിക്കുന്ന സന്ദര്‍ഭം ആയതു കൊണ്ട് വീണ്ടും വരുമെന്നറിയിച്ചിട്ടാണ് പോയത്. പഠിക്കുന്ന കാലത്ത് സജീവ കെസ് യു പ്രവര്‍ത്തക ആയിരുന്നു ധന്യ.

സംവരണം ആദിവാസികള്‍ തങ്ങള്‍ക്കു വീണുകിട്ടിയ ഒരു അവസരമായി കണക്കാക്കണമെന്നാണ് ധന്യയുടെ പക്ഷം. ക്ലാസ് കട്ടുചെയ്യുകയും സമരത്തിനിറങ്ങുകയും ചെയ്യുന്ന ഒരാളായിരുന്നു ഞാന്‍.  കെഎസ് യുവില്‍ സജീവമായിരുന്നു. ജാതിമേധാവിത്തം യാഥാര്‍ധ്യമാണെങ്കിലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.ചില അധ്യാപകരുടെ അവഗണണ മൂലം പഠനം ഉപേക്ഷിച്ച ആദിവാസികുട്ടികളുണ്ട്. സംവരണം ജാതീയമായി കാണാതെ പുറാംതള്ളപ്പെട്ടവര്‍ക്കുള്ള അവസരസമത്വമായി സമൂഹം കാണണം. ഇത്തരക്കാരെ ബോധവല്‍ക്കരിച്ചാലേ സമൂഹം രക്ഷപ്പെടൂധന്യ പറയുന്നു.

ആരൊക്കെ എന്തെല്ലാം നല്‍കിയാലും സ്വന്തം നാട്ടുകാര്‍ ആദ്യമായി സമ്മാനിച്ച ഒരു ലാപ്‌ടോപ് ധന്യക്ക് ഏറ്റവും വിലപ്പെട്ടതാണ്. . ഡെല്ലിന്റെ ഇന്‌സ്പിറോണ്‍. വീടിനു സമീപം തരിയോടു നിര്‍മല ഹൈസ്കൂളില്‍ ജുനിയര്‍ ആയി പഠിച്ച ദൃശ്യയും കൂട്ടുകാരും ചേര്‍ന്നാണ് അത് സംഘടിപ്പിച്ചതെന്ന കാര്യം ധന്യക്ക് ഇനിയും അറിഞ്ഞു കൂടാ. ദൃശ്യയുടെ അച്ഛന്‍ സിഎം ശിവരാമനും കെവി ദിവാകരനും വാര്‍ഡ് മെമ്പര്‍ ജെയിംസ് മങ്കുട്ടേലും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം അത് സമ്മാനിക്കുമ്പോള്‍ സിവില്‍ സര്‍വിസ് ആദ്യ കടമ്പ കടന്നു നില്‍ക്കുകയായിരുന്നു.

മഴയത്ത് ചോരുന്ന വീട്ടിലെ പരിമിതമായ സൌകര്യങ്ങളില്‍ ഒതുങ്ങിക്കൂടിയാണ് ധന്യ പഠിച്ചത്. വീടിലെ വയറിംഗ് ശരിയല്ല. ലാപ് ചാര്‍ജു ചെയ്യാന്‍ കോര്ഡ് കുത്തുബോള്‍ ഷോക്കടിച്ച് വലതുകൈ പൊള്ളി. കയ്യില്‍ ബാന്‍ഡേജ് ചുറ്റി നടന്നു. ഗവര്‍ണറെ കാണാന്‍ കല്പറ്റ ഗസ്റ്റ് ഹൌസില്‍ പോയപ്പോള്‍ അത് അഴിച്ചുകളഞ്ഞു. വീടിരിക്കുന്ന പുരയിടത്തിനു പട്ടയം കിട്ടിയിട്ടില്ലെന്നു പരാതിപ്പെട്ടപ്പോള്‍ അതുടനെ ശരിയാക്കികൊടുക്കാന്‍ ഗവര്‍ണര്‍ ജില്ല കലക്ടര്‍ അജിത്കുമാറിനോട് നിര്‍ദേശിച്ചീട്ടുണ്ട്.

ആദിവാസികള്‍ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന അമ്പും വില്ലും കൂടയും ഉണ്ടാക്കുകയാണ് അച്ഛന്‍ സുരേഷിന്റെ പണി. അമ്മ തൊഴിലുറപ്പ് പണിക്കു പോയി ഉണ്ടാക്കുന്ന വേതനം അത്രയും കൊണ്ടാണ് മകളുടെ കാര്യങ്ങള്‍ നോക്കിയത്. ചേച്ചി സുഷിതയുടെ കുട്ടിക്ക് ലുക്കീമിയ പ്രശനം ഉണ്ട്. തിരുവനതപുരത്ത് ചികിത്സക്ക് കൊണ്ടുപോയപ്പോള്‍ വീടിനു പട്ടയം ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയില്ല. സുഷിതക്ക് ഒറ്റപ്പാലം കോടതിയില്‍ ലാസ്റ്റ് ഗ്രേഡ് ജോലിയുണ്ട്. ഒരേ ഒരു സഹോദരന്‍ ശ്രീരാഗ് മീനങ്ങാടി പോളിടെക്‌നിക്കില്‍ രണ്ടാം വര്‍ഷം.

ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 16 വര്‍ഷം മുമ്പ് അനുവദിച്ച 70,000 രൂപകൊണ്ട് പണിത വീടാണ്.  തേച്ചിട്ടില്ല. ജനലുകള്‍ക്കു  പാളികള്‍ ഇല്ല. സാരിത്തുണി കൊണ്ട് മറച്ചിരിക്കുന്നു. മൂന്നു മുറികളുംഅടുക്കളയും.. ചോര്‍ന്നൊലിക്കുന്നതിനാല്‍ മുകളില്‍ പ്ലാസ്‌റിക് ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്. നല്ല കസേരയില്ല. ടിവി.ഇല്ല. ഭിത്തിയില്‍ ആണിയടിച്ചു പിടിപ്പിച്ച പലകക്കഷണത്തിലാണ് പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്. മേല്ക്കൂര ചോരുമ്പോഴും മൂലക്കിരുന്നു പഠിക്കും ചാക്കില്‍ കെട്ടി വച്ചിരുന്ന ധന്യയുടെ പുസ്തകങ്ങളും വസ്ത്രങ്ങളും മഴയില്‍ നനഞ്ഞു നാശമായെന്നു അമ്മ പറയുന്നു.

തരിയോട് നിരമല ഹൈസ്കൂളിലും ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലുമായിരുന്നു പഠനം. ദേവഗിരി സെന്റ് ജോസഫിസ് കോളജില്‍ നിന്ന് 85   ശതമാനം മാര്‌ക്കോടെ സുവോളജിയില്‍ ബിഎസ്സി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എംഎസ്സി നേടിയ ശേഷം പട്ടികവര്‍ഗവിഭാഗത്തിലെ  ഒരു പദ്ധതിയുടെ കോഓര്‍നേറ്റര്‍ ആയി വയനാട്ടില്‍ ജോലിയില്‍ കയറി. വനിതാ പോലിസിലെക്കുള്ള പിഎസ് സി ലിസ്റ്റിലും ഇടം നേടി.

തിരുവനന്തപുരത്തെ പട്ടികജാതി പട്ടിക വര്‍ഗ ഐഎഎസ് പരിശീലന കേന്ദ്രത്തിലാണ് ആദ്യം ചേര്‍ന്നത്. റിസല്‍ട്ട്  മോശമായിരുന്നതിനാല്‍  രണ്ടാമത് വീണ്ടും ശ്രമിച്ചു. ഫോര്ച്യുന്‍ എന്ന െ്രെപവറ്റ് സ്ഥാപനത്തിലായിരുന്നു   ഭാഗ്യപരീക്ഷണം സര്ക്കാര്‍ പിന്തുണച്ചു.  സര്ക്കാര്‍ കേന്ദ്രത്തിലെ പരിശീലനം കാലഹരണപെട്ടതാണെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരെ എവിടെ വേണമെങ്കിലും പഠിക്കാന്‍അനുവദിക്കണമെന്നുള്ള ഗവ. സെക്രട്ടറി ഡോ. വി. വേണുവിന്റെ ഉറച്ച് നിലപാടാണ് രക്ഷക്കെത്തിയത്. രണ്ടുപരീക്ഷയിലും ഇന്റര്വ്യൂവിലും പാസായി. റാങ്ക് 410. പലരുടെയും സഹായത്തോടെയാണ് ഡല്‍ഹിയില്‍ പോകാനുള്ള പണം സംഘടിപ്പിച്ചത്.,

മാനന്തവാടി സബ് കലക്ടര്‍ ശ്രീറാം സാംബശിവ റാവുവുമായി മൂന്ന് വര്‍ഷം മുമ്പുണ്ടായ ഒരു കൂടിക്കാഴ്ചയാണ് തനിക്ക് ഐഎഎസ് നേടണമെന്ന ആഗ്രഹം മൂര്‍ച്ചിക്കാന്‍ കാരണമെന്നു ശ്രീധന്യ പറയുന്നു. സബ് കളക്ടരുടെ ഓഫീസില്‍ ആദിവാസികള്‍ക്കു വേണ്ടിയുള്ള ഒരു പദ്ധതിയുടെ അവലോകനയോഗത്തില്‍ മിനിട്‌സ് തയ്യാറാക്കുന്ന ജോലിയായിരുന്നു തനിക്ക്. അന്ന് പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍  ധന്യയായിരുന്നൂ. ഐഎഎസ് ഉദ്യോഗസ്ഥന് ലഭിക്കുന്ന സ്വീകരണവും ബഹുമാനവു മെല്ലാം ധന്യയുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചു. ജോലി രാജിവച്ചു സിവില്‍ സര്‍വീസ് പരീക്ഷക്ക് പഠിക്കാന്‍ തീരുമാനിച്ചു. മൂന്നു വര്‍ഷം കൊണ്ട് ലക്ഷ്യം കൈവരിക്കുകയും ചെയ്തു. സാംബശിവ റാവു ഇപ്പോള്‍ കോഴിക്കോട് കലക്ടര്‍ ആണ്.

വയനാട് മുന്‍ കലക്ടര്‍ കേശവേന്ദ്രകുമാറിനെ ശ്രീധന്യ കണ്ടിരിക്കാന്‍ സാധ്യതയില്ല. അന്യനാട്ടുകാരനായ  അദ്ദേഹം വയനാടിനെയും അവിടത്തെ അവശത അനുഭവിക്കൂന്ന ആദിവാസി സമൂഹത്തെയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ആളായിരുന്നു. താന്‍ കോളേജില്‍ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം ഒരിക്കല്‍ തുറന്നു പറഞ്ഞു. കാരണം െ്രെപവറ്റായി പഠിച്ചാണ് ബിരുദം നേടിയത്  ഉയരങ്ങളിലേക്ക് എതറ്റവും വരെ പോകാന്‍ ആഗ്രഹവും മനസുറപ്പും ഉണ്ടെങ്കില്‍ കഴിയും എന്നാണ് കേശവേന്ദ്രകുമാര്‍ സൂചിപ്പിച്ചത്. തിരുവനന്തപുരത്ത് ആയുഷ് മിഷന്റെനയും നാഷണല്‍ ഹെല്‍ത്ത്  മിഷന്റെയും ഡയറക്ടര്‍ ആണിപ്പോള്‍. 
  
കേരളത്തിലെ അഞ്ചു ലക്ഷത്തോളം വരുന്ന 36 ആദിവാസി വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ഒന്നര ലക്ഷംവയനാട്ടിലാണ്. മുക്കാല്‍ ലക്ഷത്തോളമുള്ളപണിയരാണ് കൂടുതല്‍. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരും അവരാണ്. കുറിച്യരും കുറുമരും പഠിച്ചു മിടുക്കരായി സമൂഹത്തിലെ ഉന്നത ശ്രേണികളിലേക്ക് കയറിപ്പോകുന്നു.

കുറിച്യരില്‍പെട്ട പി.കെ ജയലക്ഷ്മി അങ്ങനെ ചര്രിത്രത്ത്തില്‍ ആദ്യമായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ആദിവാസി വകുപ്പ് മന്ത്രിയായി. രാഹുല്‍ ഗാന്ധിയുടെ ബ്രിഗേഡില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. മന്ത്രി ആയിരിക്കുമ്പോള്‍ മുപ്പതാം വയസില്‍ നടന്ന അവരുടെ വിവാഹം ഒരു ചരിത്ര സംഭവം ആയിരുന്നു. അച്ഛന്‍ കുഞ്ഞാമന്റെ മരുമകന്‍ അനില്‍ കുമാര്‍ ഭര്‍ത്താവ്. കല്‍പറ്റയില്‍ വീട്. കര്‍ഷകന്‍,

മാനന്തവാടിയാണ് ജയലക്ഷ്മിയുടെ ജന്മനാട്. പഠിക്കുന്ന കാലത്ത് അമ്പേയ്ത്തില്‍ യുണിവേഴ്‌സിറ്റി ചാമ്പ്യന്‍ ആയിരുന്നു. കഴിഞ്ഞ തവണ മാനന്തവാടി മണ്ഡലത്തില്‍ വീണ്ടും  മത്സരിച്ചെങ്കിലും സോളാര്‍ അഴിമതി ആരോപങ്ങളും മറ്റുമുണ്ടാക്കിയ തരംഗത്തില്‍ പെട്ട് എല്‍ഡിഎഫ് അടിച്ചുകയറിയപ്പോള്‍ വീണുപോയി. രാഹുല്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ മാനന്തവാടി മണ്ഡലത്തിലെ പ്രചാരണ ചുമതല ജയലക്ഷ്മിക്കാണ്. രാഹുലിന്റെ പത്രികാ സമര്‍പ്പണവേളയില്‍ തമ്മില്‍ കാണുകയും ചെയ്തു.

ശ്രീധന്യയുടെട്ടെ പൊഴുതന പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ആണ്. പൊഴുതന എന്ന് പേരുള്ള പത്താം വാര്ഡിലെ എന്‍സി പ്രസാദ് ആണ് പ്രസിഡന്റ്. ഒരുവാര്‍ഡിന്റെ പേരു തന്നെ കുറിച്യര്‍മല എന്നാണ്. പക്ഷേ അത് എസ്‌സിക്ക് സംവരണം ചെയ്തതാണ്..

തേയില തോട്ടങ്ങള്‍ നിറഞ്ഞ മലഞ്ചെരിവുകളാണ് പൊഴുതന പഞ്ചായത്തിലെവിടെയും. 1911 ല്‍ ഇംഗ്ലീഷുകാര്‍ ആദ്യമായി തേയിലനട്ട അചൂര്‍ എന്ന തോട്ടം തൊട്ടടുത്താണ്. പത്താം വാര്‍ഡ്. തോട്ടം ഉടമകളായ ഹാരിസണ്‍ മലയാളം അവിടെ ഒരു ടീ മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. മുഴുവന്‍ തടിയില്‍ പണിത ആദ്യ ഫാക്ടറിക്ക് തീപിടിച്ചപ്പോള്‍ ബാക്കി നിന്ന ഭാഗം അതേപടി പുനരുദ്ധരിച്ച് എടുത്തതാണ്. ജയിംസിന്റെ മകന്‍ ക്ലിന്റ് അതിന്റെ മൂന്നാം നിലയില്‍ ഒരു ഡസനിലേറെ തരം ചായകള്‍ നല്‍കുന്ന ഒരു കിയോസ്ക് നടത്തുന്നു. ഒരു കപ്പു ചായക്ക് 25 രൂപ, ഏറ്റവും വിലകൂടിയ വൈറ്റ്ചായ കപ്പിന് 100.

വിജയവാര്ത്തക അറിഞ്ഞു സഹായ വാഗ്ദാനങ്ങളുമായി നാട്ടില്‍ നിന്നും മറുനാട്ടില്‍,നിന്നും നിലക്കാത്ത.  ഫോണ്‍ വിളികള്‍.. തൃശൂരിലെ ടോയാംസ് എന്ന പരസ്യ സ്ഥാപനത്തിന്റെ ഉടമ തോമസ് പാവറട്ടിയാണ്   ആദ്യ സഹായം എത്തിച്ചത്. അമ്പതിനായിരം രൂപ. തൊഴിലുറപ്പ് പധ്ധ്തി വേതനത്ത്തിനു വേണ്ടി .ലോക്കല്‍ ബാങ്കില്‍ ഒരു അക്കൌന്റ് ഉണ്ട്. ചെക്ക് എവിടെക്കൊടുക്കണമെന്നു പിടിയില്ലഎന്ന് കമല ഈ ലേഖകനോട് പറഞ്ഞു. "സാര്‍ ഇങ്ങോട്ട് വാ. ഇതെല്ലം നേരില്‍ കണ്ടു എഴുതൂ. ലോകം അറിയട്ടെ ഞങ്ങളുടെ തത്രപ്പാട്.''.

ധന്യക്ക് പുതിയൊരു വീട് പണിതു കൊടുക്കുമെന്നു മലങ്കര കത്തോലിക്കാ സഭയുടെ  ബത്തേരി രൂപത പ്രഖ്യാപിച്ചു എന്നതാണ്  ഏറ്റവും ഒടുവിലത്തെ സന്തോഷം. ബത്തേരി രൂപതയുടെ സാമൂഹ്യസേവന സംഘടന ശ്രേയസ് ആകും വീടുവച്ചു നല്‍കുക. അതിന്റെ ആദ്യഗഡുവായി മൂന്നു ലക്ഷം രൂപ കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ ധന്യയുടെ പിതാവ് സുരേഷിന് കൈമാറി. രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു.

അമ്പും വില്ലുമെടുത്തു പയറ്റുന്ന കുറിച്യപടയെ ഉപയോഗിച്ചു ബ്രിട്ടിഷുകാരോട് പടപൊരുതി വീരചരമം പ്രാപിച്ച വീരകേരളവര്‍മ പഴശ്ശി രാജയുടെ പേരില്‍ പുല്പള്ളിയിലുള്ള കോളജ് രൂപത വകയാണ്. ശ്രീധന്യ ഉള്‍പ്പെടുന്ന കുറിച്യ സമൂഹത്തോടും ആദിവാസി സമൂഹത്തോടു പൊതുവെയും സഭക്കുള്ള   പ്രതിബദ്ധ
തയുടെ അടയാളമാണ് ഈ സഹായമെന്ന് കര്‍ദിനാള്‍ പറഞ്ഞു.  ചീഫ് വികാര്‍  ജനറല്‍ മോണ്‍' മാത്യു അറമ്പന്‍കുടി, വികാര്‍  ജനറല്‍  തോമസ് കാഞ്ഞിരമുകളില്‍, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. പോള്‍  മൂഞ്ഞേലി, ശ്രേയസ് ഡയറക്ടര്‍ അഡ്വ.ഫാ. ബെന്നി ഇടയത്ത് എന്നിവരും പങ്കെടുത്തു.

വയനാട്ടിലെ സ്വാമിനാഥന്‍ ഫൌണ്ടെഷന്‍ 50,000 രൂപയും അമ്പലക്കൊല്ലി ശിവക്ഷേത്രം 25,000 രൂപയും ധന്യയുടെ കുടുംബത്തിന് നല്‍കി. സംവിധായനും നടനുമായ സന്തോഷ് പണ്ഡിട്ടിന്റെ സഹായമാണ് ഏറ്റവും കൌതുകകരംലോറി നിറയെ കട്ടിലും മേശയും അലമാരയും അടക്കമുള്ള ഫര്‍ണിച്ചര്‍.

ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)ഒരു വയനാടന്‍ വീരഗാഥ: ആദ്യത്തെ കുറിച്യ ഐഎഎസ്കാരിക്ക് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക