Image

ഒമാനില്‍ തൊഴില്‍ വിസ പുതുക്കുന്നതിന് നെഞ്ചിന്റെ എക്‌സ്‌റേനിര്‍ബന്ധമാക്കി

ബിജുവെണ്ണിക്കുളം Published on 13 April, 2019
ഒമാനില്‍ തൊഴില്‍ വിസ പുതുക്കുന്നതിന് നെഞ്ചിന്റെ എക്‌സ്‌റേനിര്‍ബന്ധമാക്കി
മസ്‌കറ്റ് - ഒമാനിലെ വിദേശികള്‍ക്ക് തൊഴില്‍ വിസ പുതുക്കുന്നതിന്റെ നെഞ്ചിന്റെ എക്‌സ്‌റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

ഇത് പ്രകാരം വിസ പുതുക്കുന്നതിന്റെ ഭാഗമായ മെഡിക്കല്‍ പരിശോധനക്കും രക്തപരിശോധനക്കും പോകുമ്പാള്‍ നെഞ്ചിന്റെ എക്‌സ്‌റേ റിപ്പോര്‍ട്ടുകൂടി സമര്‍പ്പിക്കേണ്ടി വരും

മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് എക്‌സറേ എടുക്കേണ്ടത്.

നിലവില്‍ വിസ മെഡിക്കല്‍ സൗകര്യമുള്ള എല്ലാ മെഡിക്കല്‍ സെന്ററുകളില്‍നിന്നും എക്‌സ്‌റേ എടുക്കാം. എക്‌സ്‌റേ എടുക്കുന്നവരുടെ ഫോേട്ടായും വിരലടയാളവും അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ രേഖപ്പെടുത്തും

അപേക്ഷകെന്റ എക്‌സ്‌റേ തന്നെയാണിതെന്ന് ഉറപ്പ് വരുത്താനാണു ഫാേട്ടായും വിരലടയാളവും രേഖപ്പെടുത്തുന്നത്. രണ്ട് വര്‍ഷത്തില്‍ വിസ പുതുക്ക്മ്പാഴെല്ലാം എക്‌സ്‌റേയും എടുക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക