Image

മാണിയന്‍ സിദ്ധാന്തങ്ങള്‍ കഠിനാദ്ധ്വാനത്തിനു പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും: ഓര്‍മ

Published on 13 April, 2019
മാണിയന്‍ സിദ്ധാന്തങ്ങള്‍ കഠിനാദ്ധ്വാനത്തിനു പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും: ഓര്‍മ
ഫിലഡല്‍ഫിയ: മാണിയന്‍ സിദ്ധാന്തങ്ങള്‍ കേരളീയരെ കഠിനാദ്ധ്വാനത്തിലൂടെ വിജയികളാകാന്‍ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുമെന്ന് ഓവര്‍സീസ്‌റസിഡന്റ്മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ ഇന്റര്‍നാഷണല്‍) അëശോചന പ്രമേയത്തില്‍ പറഞ്ഞു.

മണ്ണില്‍ പണിയെടുക്കുന്നവരുടെയും പാവപ്പെട്ടവരുടെയും പടത്തലവനായിരുന്ന കെ. എം മാണിസ്സാറിന്റെ വേര്‍പാട്,ഇന്ത്യക്കുവേണ്ടിലോകമെമ്പാടും അദ്ധ്വാനിക്കുന്ന മലയാളികളുടെ ആശയ ധാരയില്‍, പരിഹരിക്കാനാവാത്ത വരള്‍ച്ചയാണ് വരുത്തിയിരിക്കുന്നത്. എന്നാല്‍ പോലും, കെ. എം മാണിസ്സാറിന്റെ ദീപ്തസ്മരണകള്‍,പരിശ്രമശാലികളായ , ജീവിത നിഷേധികളല്ലാത്ത, കുതികാല്‍വെട്ടികളല്ലാത്ത മലയാളികളെ, നഷ്ടധൈര്യരാകാതിരിക്കാന്‍ സഹായിക്കും.

പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ ്‌ജോര്‍ജ് ഓലിക്കല്‍, ട്രഷറാര്‍ ജോര്‍ജ് കുട്ടി അമ്പാട്ട്, സെക്രട്ടറി മാത്യു തരകന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ ആലീസ് ജോസ്, ലിസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
:

മാണിയന്‍ സിദ്ധാന്തങ്ങള്‍ കഠിനാദ്ധ്വാനത്തിനു പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും: ഓര്‍മമാണിയന്‍ സിദ്ധാന്തങ്ങള്‍ കഠിനാദ്ധ്വാനത്തിനു പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും: ഓര്‍മമാണിയന്‍ സിദ്ധാന്തങ്ങള്‍ കഠിനാദ്ധ്വാനത്തിനു പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും: ഓര്‍മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക