മാര്ട്ടിന് വിലങ്ങോലില്‍ Published on 14 April, 2019
ഒക്ലഹോമ സിറ്റി : ഹൂസ്റ്റണില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ കിക്കോഫ് ഒക്ലഹോമ ഹോളി ഫാമിലി ഇടവകയില്‍ സംഘടിപ്പിച്ചു. കണ്വന്ഷന് കണ്‍വീനറും ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയുമായ ഫാ. കുര്യന് നെടുവേലിചാലുങ്കല്‍ ആദ്യ രജിസ്ട്രേഷന് മുന്‍ ട്രസ്റ്റിമാരായ ഫിലിപ്പ് ആന്റണി(ജിമ്മിച്ചന്‍) , ജോസി തോമസ് എന്നിവരില്‍ നിന്ന് സ്വീകരിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു.
ഹോളി ഫാമിലി ഇടവക വികാരി ഫാ. പോള്‍ കൊടകരക്കാരന്‍, ഫാ. ജോര്‍ജ് പാറക്കല്‍, ഹൂസ്റ്റണില്‍ നിന്നെത്തിയ കണ്വന്ഷന് കമ്മറ്റി അംഗങ്ങളായ സണ്ണി ടോം, പ്രിന്‍സ് ജേക്കബ്, ജോര്‍ജ് മാത്യു , ജയിസം വിരുതക്കുളങ്ങര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കണ്‍വന്‍ഷന്റെ ആദ്യ റാഫിള്‍ ടിക്കറ്റുകള്‍ പിയോ ഫിലിപ്പും അജിയും ഏറ്റുവാങ്ങി. കണ്വന്ഷന് ലോക്കല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി തോമസ് , ട്രസ്റ്റിമാരായ ആനന്ദ് തോമസ്, ഡൊമിനിക് ആന്റണി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല