Image

കുറുമശേരിയില്‍ വിഷുചന്തയൊരുക്കി പുണ്യം കാലിഫോര്‍ണിയ

(അനില്‍ പെണ്ണുക്കര) Published on 14 April, 2019
കുറുമശേരിയില്‍ വിഷുചന്തയൊരുക്കി പുണ്യം  കാലിഫോര്‍ണിയ
കാലിഫോര്‍ണിയയില്‍ വ്യത്യസ്ത ജോലികളിലേര്‍പ്പെട്ട് വ്യത്യസ്ത ജീവിതസാഹചര്യങ്ങളുള്ള   വനിതകളുടെ  സംഘടനയായ  പുണ്യം ഈ വിഷുവിനു വിഷരഹിത പച്ചക്കറികളുമായി കേരളത്തിന്റെ ഭവനങ്ങളിലേക്ക് കടന്നുവരുന്നു .പുണ്യത്തിന്റെ സഹായത്തോടെ എറണാകുളം  കുറുമശേരിയിലും പരിസര പ്രദേശങ്ങളിലും കൃഷി ചെയ്ത ജൈവ പച്ചക്കറികളാണ് കേരളിയരുടെ അടുക്കളയെ ഈ വിഷുവിനു സമ്പന്നമാക്കുന്നത് .  ഇന്ന്  പുണ്യം പ്രവര്‍ത്തകര്‍ ,അവര്‍ വിളയിച്ച ജൈവ പച്ചക്കറികളുടെ പ്രദര്‍ശനവും വില്പനയും പാറക്കടവ് കുറുമശ്ശേരിയില്‍ വച്ചു നടത്തി .

വെണ്ട, പച്ചമുളക്, പയര്‍, തക്കാളി, വഴുതന, വെള്ളരി, കോവക്ക, പൊട്ടുവെള്ളരി, മുരിങ്ങയ്ക്ക, മുരിങ്ങ ഇല, കറിവേപ്പില, കുടംപുളി, ചക്ക, ഇടിച്ചക്ക, ചക്ക വറുത്തത്, ഏത്തക്കായ, ചെങ്കദളികുല, എന്നിവ പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിരുന്നു .
പുണ്യത്തിന്റെ പ്രളയ പുനരധിവാസ പദ്ധതിയുടെയും പാറക്കടവ് സര്‍വീസ് സഹകരണബാങ്കിന്റെയും ഗ്രാമപഞ്ചായത്തിന്റയും നേതൃത്വത്തില്‍ കുറുമശ്ശേരി കിഴക്കുഭാഗത്തു നടന്നുവരുന്ന കാര്‍ഷിക കൂട്ടായ്മ, വിളവെടുപ്പ് ഉത്സവമായ ഈ വിഷുക്കാലത്തു കര്‍ഷകരെയും ജനപ്രതിനിധികളെയും വിവിധ സംഘടന പ്രതിനിധികളെയും സര്‍ക്കാര്‍ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കാര്‍ഷിക വിളവെടുപ്പ് നടത്തിയത് .

കേരളത്തിന്റെ നവജീവനത്തിന്നായി നാല് ഘട്ടങ്ങള്‍ ആയാണ് പുണ്യം പ്രവര്‍ത്തങ്ങളെ  ഏകീകരിച്ചിരിക്കുന്നത് . ആദ്യഘട്ടമായ ഭക്ഷണകിറ്റുകള്‍, വീടുകളിലേക്കുള്ള മറ്റു സാധനങ്ങളുടെ വിതരണം എന്നിവക്കായി പതിനഞ്ചുലക്ഷം രൂപയുടെ പദ്ധതി വിജയകരമായി കേരളത്തില്‍ ഉടനീളം നടത്തി .ഇതില്‍ നിന്നും കണ്ടെത്തിയ അറുപതോളം കുടുംബങ്ങള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണകിറ്റുകള്‍ വാഗ്ദാനം ചെയ്തു .

രണ്ടാം ഘട്ടമായ പുണ്യം പഞ്ചായത്തു കൃഷി പ്രൊജക്റ്റ് കുന്നുകരയില്‍ 51 ഏക്കര്‍ നെല്‍ക്കൃഷി വിളവെടുപ്പിനു പാകമാകുന്നു .പച്ചക്കറി കൃഷിയും തുടങ്ങുകയും ,വിഷുവിനു വിളവെടുപ്പും ആയതോടുകൂടി അത് കേരളത്തിന് മൊത്തം മാതൃകയായി .

നെടുമ്പാശ്ശേരിയിലെ കുന്നുകര ഗ്രാമത്തില്‍ 5 മുതല്‍ 50 സെന്റ് വരെ ഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക്  ,പ്രളയത്തില്‍ നശിച്ചു പോയ കൃഷി തുടങ്ങാനുള്ള പദ്ധതിയാണ് പുണ്യം നല്‍കിയത് . പച്ചക്കറി കൃഷി നടത്തി ജീവിതം കഴിച്ചിരുന്ന ചെറുകിട കര്‍ഷകര്‍ക്ക് നടീല്‍വസ്തുക്കളും ജലസേചന സൗകര്യങ്ങളും നല്‍കി പഴയ ജീവിതവും ജീവിതമാര്‍ഗവും തിരികെ കൊണ്ടുവരികയായിരുന്നു .  കുന്നുകര ഗ്രാമ പഞ്ചായത്തിനോടും, പാലക്കാടു മൈത്രി എന്ന സംഘടനയോടും ചേര്‍ന്നു പ്രവര്‍ത്തിചു കൊണ്ടാണ് ഇവര്‍ ഈ ലക്ഷ്യം നേടിയെടുത്തത്  . ഇതിലൂടെ വിളയിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്ക് വില്‍പ്പന നടത്തും  .  കാര്ഷിക രംഗം ആകെ ഉണരുന്നതിന്റെ ആഹ്ലാദത്തിലാണ് പുണ്യം പ്രവര്‍ത്തകര്‍ .

 പണത്തേക്കാളും സുഖസൗകര്യങ്ങളെക്കാളും ഈ സാഹചര്യത്തില്‍ കേരളത്തിന് ആവശ്യം ഭക്ഷണമാണെന്ന തിരിച്ചറിവിലാണ് പുണ്യം ഇത്തരം പദ്ധതികള്‍ രൂപകല്‍പന ചെയ്തത്. വരുമാനമാര്‍ഗവും ഒപ്പം ദുരിതര്‍ക്ക് സഹായമാകുവാനും ഇത്തരം കാര്‍ഷിക പദ്ധതികള്‍ അനിവാര്യമാണെന്ന് പുണ്യം പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് കുറച്ചു ആളുകള്‍ക്ക് ഒരു വരുമാനവും,കേരളയീര്‍ക്ക് വിഷരഹിത പച്ചക്കറിയുമാണ് ലഭിച്ചത് .

കുറുമശേരിയില്‍ വിഷുചന്തയൊരുക്കി പുണ്യം  കാലിഫോര്‍ണിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക