Image

തരൂരിന്‌ പരിക്കേറ്റ സംഭവം; പ്രവര്‍ത്തകര്‍ ത്രാസില്‍ തൂങ്ങിയതിനാലാണ്‌ അപകടമുണ്ടായതെന്ന്‌ ക്ഷേത്രം അധികൃതര്‍

Published on 15 April, 2019
തരൂരിന്‌ പരിക്കേറ്റ സംഭവം; പ്രവര്‍ത്തകര്‍ ത്രാസില്‍ തൂങ്ങിയതിനാലാണ്‌ അപകടമുണ്ടായതെന്ന്‌ ക്ഷേത്രം അധികൃതര്‍


തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ്‌ പൊട്ടിവീണ്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ശശി തരൂരിന്‌ പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രം അധികൃതര്‍. നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്ന്‌ ക്ഷേത്രം സെക്രട്ടറി ആര്‍.പി നായര്‍ വിശദീകരിച്ചു.

കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്‌തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള്‍ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു.

പെട്ടെന്ന്‌ ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത്‌ നിവര്‍ന്ന്‌ ത്രാസ്‌ പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി അറിയിച്ചു.

ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്‌ച രാവിലെയാണ്‌ തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക്‌ എത്തിയത്‌.

അപകടത്തില്‍ ശശി തരൂരിന്റെ തലയില്‍  ആറ്‌ സ്റ്റിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക