Image

കേരള ഇലക് ഷന്‍ തന്ത്രങ്ങള്‍, തരികിടകള്‍ (മോന്‍സി കൊടുമണ്‍)

Published on 15 April, 2019
കേരള ഇലക് ഷന്‍ തന്ത്രങ്ങള്‍, തരികിടകള്‍ (മോന്‍സി കൊടുമണ്‍)
തിരഞ്ഞെടുപ്പു ചുടു ഇന്ത്യയില്‍ കൊടുമ്പിരികൊണ്ടിരിക്കയാണ്. ഭൂമിയും ചുട്ടുപഴുത്ത് കൊണ്ടിരിക്കയാണ്. അതൊടൊപ്പം സ്ഥാനാര്‍ത്ഥികളുടെ തലയും അവിടെ മുട്ട വെച്ചാല്‍ വെന്തു കിട്ടും. ഏറ്റവും ചുട് അനന്തപുരിയിലെ സ്ഥാനാര്‍ത്ഥികളുടെ തലയിലണ്.

അതില്‍ കുമ്മനം ജീ ഇപ്പോള്‍ കുമ്മിയടിച്ചു കൊണ്ടിരിക്കയാണ് 'ജയിച്ചാല്‍ താമര കേരളത്തില്‍ വേരോടും അല്ലെങ്കില്‍ കുമ്മനത്തിനു വടക്കുനിന്നു വന്നതും ഒറ്റാലില്‍ കിടന്നതും നഷ്ടമാകും .കാര്യം കാണാന്‍ കഴുതക്കാലു പിടിക്കാനും തയ്യാറാണ് ഇഷ്ടന്‍ അവസാനം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലു വാരാതിരുന്നാല്‍ ജയിക്കാന്‍ സാദ്ധ്യതയുണ്ട്.

പക്ഷെ കളി നിസ്സാരക്കാരനോടല്ല സകല അടവും പയറ്റിത്തെളിഞ്ഞ് എഴുത്തുകാരനും വാഗ്മിയും U. N - ല്‍ അറിയപ്പെട്ടു അമേരിക്കയില്‍ പയറ്റിത്തെളിഞ്ഞ പുലിയോടാണ് .ഇംഗ്ലീഷ് ഭാഷാപണ്ഡിതനും ലോകം അറിയപ്പെടുന്ന പ്രശസ്തനുമായ സാക്ഷാല്‍ ശശിതരൂരിനോടാണ്.ഒരു പക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി പോലും ആകാന്‍ യോഗ്യനാണ് ശശി . കുമ്മനം ജയിച്ചാല്‍ തരൂര്‍ തരിശായിപ്പോയതു തന്നെ.

പിന്നെ ദിവാകരന്‍ അദ്ദേഹം ഇവരുടെ മുന്‍പില്‍ പയ്യന്‍ CPM കാര്‍ പോലും വോട്ടു ചെയ്യുമോയെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. CPI ക്കാരെ കാലുവാരിയ ചരിത്ര മേ CPM കാര്‍ക്കുള്ളു എന്നു മാത്രമല്ല കുമ്മനം ജയിക്കുമെന്ന് കണ്ടാല്‍ കളം മാറ്റി CPM കാര്‍ കോണ്‍ഗ്രസ്സിനു കുത്തും അങ്ങനെയെങ്കില്‍ ശശി തരൂര്‍ പൊട്ടു തൊട്ടതു പോലെ കയറിപ്പോകും. സുനന്ദ പുഷ്‌കറിന്റ പ്രേതം വന്നാലും പിന്നെ ഒന്നും സംഭവിക്കുകയുമില്ല.

ഇനിയും പത്തനംതിട്ടയിലേക്ക് പോകാം അവിടെയും ജാതിക്കോമരങ്ങള്‍ തുള്ളിമറിയുകയാണ്. ശബരിമലക്കു വേണ്ടി പടപൊരുതിയ സാക്ഷാല്‍ സുരേന്ദ്രനാണ് അവിടെ താരം ഇന്ദ്രനേയും ചന്ദ്രനേയും വകവെക്കാത്ത വീര സുരേന്ദ്രന്‍ പക്ഷെ പോലീസുകാര്‍ കഴിഞ്ഞ സമരത്തിന് പണി പാല്‍പായസത്തില്‍ കൊടുത്തു.

ഈ സങ്കടം പറഞ്ഞും ജാതിക്കും മതത്തിനും അടിവരയിട്ടും വോട്ടു ചോദിക്കുമ്പോള്‍ പെട്ടിയില്‍ വീഴുന്നത് അല്‍പം കൂടുതല്‍ വോട്ടായിരിക്കാം.പക്ഷെ ജാതി പറഞ്ഞും സഭ പറഞ്ഞും വെറോരു സാക്ഷാല്‍ MLA അവിടെ ഉളുപ്പില്ലാതെ നില്‍ക്കുന്നുണ്ട്. ധൈര്യമുണ്ടായിരുന്നെങ്കില്‍ MLA സ്ഥാനം രാജിവെച്ചിട്ടു നില്‍ക്കണമെന്നു പ്രസംഗിച്ചുകൊണ്ട് മറ്റൊരു പഴയ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിന്റെ ആന്റ്റോ ആന്റണി കൈപ്പത്തി പൊക്കി വരുന്നുണ്ട്. പഴയ MP ആയ ഇദ്ദേഹം ഒന്നും ചെയ്തില്ലയെന്നും ഉറങ്ങിയെന്നും പഴി കേള്‍ക്കുമ്പോള്‍ ജനം സുരേന്ദ്രനെ കടാക്ഷിച്ചാല്‍ ചിലപ്പോള്‍ വീണ വീണു പോയേക്കാനും സാദ്ധ്യതയുണ്ട് .ക്രിസ്ത്യന്‍ വോട്ടു വിഭജിക്കുകയും ഹൈന്ദവ വോട്ടു ഒന്നിക്കുകയും ചെയ്താല്‍ സുരേന്ദ്രന്‍ കടന്നു പോകാന്‍ സാദ്ധ്യതയുണ്ട് .

അങ്ങനെ സുരേന്ദ്രന്‍ ജയിക്കുമെന്നു കണ്ടാല്‍ LDF ആന്റ്റോയിക്ക് കുത്തി കോണ്‍ഗ്രസ്സിനെ ജയിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. വളരെ തന്ത്രങ്ങള്‍ മെനഞ്ഞില്ലെങ്കില്‍ ഒരു കാര്യം വ്യക്തം. ജയിക്കുന്ന സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്യും ,
അതിനാല്‍ നിങ്ങളുടെ സമ്മതിദാനാവകാശം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക.
അടുത്തത് ത്രിശൂരും ആറ്റിങ്ങലും
Join WhatsApp News
Anil mammen 2019-04-16 08:46:05
it is very interesting politics politricks. People must think about before votes.Your funny essay is very 
Serious matter included. Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക