Image

ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരം

പി.പി.ചെറിയാന്‍ Published on 15 April, 2019
ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരം
കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ വിമാനം, റോക്ക് ന്റെ പരീക്ഷണപ്പറക്കല്‍ ശനിയാഴ്ച വിജയകരമായി.
സ്ട്രാറ്റോലോഞ്ച് കമ്പനി നിര്‍മിച്ച അമേരിക്കന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്തീര്‍ണമുള്ളആറ് എന്‍ജിന്‍ വിമാനത്തിന് രണ്ടു ഫ്യൂസലേജ് (ബോഡി) ഉണ്ട്. വിമാനത്തിന്റെ നീളം238 അടിയുംചിറകുകള്‍ക്കിടെ 385 അടി വീതിയും ഉണ്ട് .

മൊഹാവ് എയര്‍ ആന്‍ഡ് സ്‌പേസ് പോര്‍ട്ടില്‍നിന്ന് ശനിയാഴ്ച ശനിയാഴ്ച രാവിലെയാണ് കൂറ്റന്‍ വിമാനം പറന്നുയര്‍ന്നത്. 17,000 അടി വരെ ഉയരത്തില്‍ വിമാനം രണ്ടര മണിക്കൂര്‍ ആകാശത്തു പറന്നത്മണിക്കൂറില്‍ 302 കിലോമീറ്റര്‍ വേഗത്തിലാണ്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു .

ഒരേസമയം മൂന്നു റോക്കറ്റുകള്‍ വഹിച്ചു പറക്കാനാവും. റോക്കറ്റുകള്‍ ആകാശത്തു വിക്ഷേപിക്കാനും സാധിക്കും.

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായിരുന്ന അന്തരിച്ച പോള്‍ അല്ലനാണ് സ്ട്രാറ്റോലോഞ്ച് കമ്പനിക്കായി മുതല്‍ മുടക്കിയത്. വിമാനത്തിന്റെ ആദ്യ പറക്കല്‍ കാണാന്‍ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത് .

വിമാനം അടുത്തവര്‍ഷം റോക്കറ്റ് വിക്ഷേപണം നടത്തുമെന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പ്രഖ്യാപനം.

ചിറകളവിന്റെ കണക്കിലാണു ലോകത്തിലെ ഏറ്റവും വലിയ വിമാനമാകുന്നത്: 117 മീറ്റര്‍ അതായത് ഒരു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലുതും എയര്‍ബസ് എ 380 വിമാനത്തിന്റെ ചിറകളവിന്റെ രണ്ടിരട്ടിയോളവും.

ചെലവു കുറഞ്ഞ ഉപഗ്രഹ, പേടക വിക്ഷേപണ വിമാനമായാണു റോക്കിനെ അലന്‍ വിഭാവന ചെയ്തത്.വലിയ തോതില്‍ ഇന്ധനം കത്തിച്ചു വിക്ഷേപണത്തറയില്‍നിന്നു റോക്കറ്റുകള്‍ കുത്തനെ പൊങ്ങി ഉപഗ്രഹം വിക്ഷേപിക്കുന്ന ഇപ്പോഴത്തെ രീതിക്കു പകരമാണിത്. ഇറ്റോടേ വിക്ഷേപണം ചെലവു കുറഞ്ഞതാകും
ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരംഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരംഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക