Image

ഡേര്‍ട്ടിപിക്ചര്‍ സംപ്രേഷണം തടഞ്ഞു

Published on 22 April, 2012
ഡേര്‍ട്ടിപിക്ചര്‍ സംപ്രേഷണം തടഞ്ഞു
ന്യൂഡല്‍ഹി: സോണി എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ ഡേര്‍ട്ടിപിക്ചറിന്റെ സംപ്രേഷണം വാര്‍ത്താവിനിമയ മന്ത്രാലയം തടഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12നും രാത്രി എട്ടിനുമാണ് ചിത്രം സംപ്രേഷണം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം രാത്രി 11 മണിക്കുശേഷം മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന് വാര്‍ത്താവിനിമയ മന്ത്രാലം ചാനലിനെ അറിച്ചു.

സെന്‍സര്‍ബോര്‍ഡ് 56 തവണ കട്ട് ചെയ്ത് ഡ/അ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ സംപ്രേഷണം തടഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയിയെന്ന് നടന്‍ തുഷാര്‍കപൂര്‍ ട്വിറ്റു ചെയ്തു. തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മിലന്‍ ലുധിരിയ സംവിധാനം ചെയ്ത ചിത്രത്തില്‍ സില്‍ക്കായി വെള്ളിത്തിരയിലെത്തിയത് വിദ്യാബാലനാണ്.

ചിത്രം നിര്‍മിച്ച ഏകത കപൂറില്‍ നിന്ന് എട്ടുകോടി രൂപയ്ക്കാണ് സോണി ടിവി സംപ്രേഷണാവകാശം വാങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സിനിമ ഇന്നലെ സംപ്രേഷണം ചെയ്തില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക