Image

രാഹുല്‍ ഗാന്ധി കേരളത്തില്‍; ഇന്ന് നാലിടങ്ങളില്‍ പ്രചരണ യോഗം

കല Published on 16 April, 2019
രാഹുല്‍ ഗാന്ധി കേരളത്തില്‍; ഇന്ന് നാലിടങ്ങളില്‍ പ്രചരണ യോഗം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് ആരംഭിച്ചു. മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇന്ന് രാഹുല്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് പാലായിലെത്തി കെ.എം മാണിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. നാളെ സ്വന്തം മണ്ഡലമായ വയനാട്ടിലും പാലക്കാടും രാഹുല്‍ പ്രചരണ പരിപാടികള്‍ നടത്തും. 
വയനാട്ടില്‍ ബത്തേരിയിലും തിരുവമ്പാടിയിലും വണ്ടൂരിലുമാണ് രാഹുലിന്‍റെ പ്രചരണ പരിപാടികള്‍. 
വയനാട്ടില്‍ അധികം സമയം പ്രചരണത്തിന് ചിലവഴിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ നേരത്തെ തന്നെ കെ.പി.സി.സിയോട് അറിയിച്ചിരുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ പ്രചരണം നടത്താനുള്ള അവസരമെന്ന നിലയിലാണ് സുരക്ഷിത മണ്ഡലമായ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ രാഹുല്‍ കാണുന്നത്. അതുകൊണ്ടു തന്നെ കേരളത്തിലെ മിക്ക നേതാക്കളും രാഹുലിനായി വയനാട്ടില്‍ വന്‍ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക