Image

തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം വ്യാഴാഴ്ച; 97 മണ്ഡലങ്ങള്‍ ബൂത്തിലെത്തും

കല Published on 16 April, 2019
തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം വ്യാഴാഴ്ച; 97 മണ്ഡലങ്ങള്‍ ബൂത്തിലെത്തും

തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം വ്യാഴാഴ്ച നടക്കും. 97 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ ബൂത്തിലെത്തുക. രണ്ടാംഘട്ടം വോട്ടെടുപ്പിന്‍റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ഉത്തരേന്ത്യയിലെ 43 സീറ്റുകളിലും ദക്ഷിണേന്ത്യയിലെ 54 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുക. 
ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ നിരവധി പ്രമുഖരാണ് ഇതിനോടകം പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന് വിലക്ക് നേരിട്ടത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.എസ്.പി അധ്യക്ഷ മായാവതി, കേന്ദ്രമന്ത്രി മേനക ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ എന്നിവര്‍ വിലക്ക് നേരിട്ടിരിക്കുകയാണ്. പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 
ആദ്യഘട്ടത്തില്‍ വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയെന്ന പരാതി വന്നതിനെ തുടര്‍ന്ന് ഈ സാഹചര്യം രണ്ടാംഘട്ടത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശോധനകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നുണ്ട്. 
വാശിയേറിയ പ്രചരണ പരിപാടികളും ആരോപണങ്ങളുമാണ് രണ്ടാംഘട്ട പ്രചരണത്തില്‍ സംഭവിച്ചത്. രാഹുല്‍ ഗാന്ധിയും മോദിയും നേരിട്ട് നടത്തുന്ന പ്രചരണ പരിപാടികള്‍ ഫലത്തില്‍ ശക്തമായ രാഷ്ട്രീയ യുദ്ധത്തിന് വേദിയായി മാറുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക