Image

കടല്‍ക്കൊല: ഹരണ്‍. പി. റാവലിനെ മാറ്റി

Published on 22 April, 2012
കടല്‍ക്കൊല: ഹരണ്‍. പി. റാവലിനെ മാറ്റി
ന്യൂഡല്‍ഹി: കൊല്ലം തീരത്ത് ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരണ്‍. പി. റാവലിനെ കേസിന്റെ ചുമതലയില്‍ നിന്നും മാറ്റി. അറ്റോണി ജനറല്‍ ഗുലാം ഇ. വാഹന്‍വതിക്കാണ് കേസിന്റെ ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

സംഭവം നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണെന്നും കേരളത്തിന് കേസെടുക്കാനാകില്ലെന്നും ഹരണ്‍. പി. റാവല്‍ കോടതിയില്‍ അറിയിച്ചത് വന്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായത്.

വിവാദത്തെ തുടര്‍ന്ന് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അതേസമയം ഇന്ത്യന്‍ നിലപാടിന് വിരുദ്ധമായി കോടതിയില്‍ വാദിച്ച ഹരണ്‍. പി. റാവലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര നിയമമന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക