Image

കൊച്ചിയില്‍ പെണ്‍കുട്ടികളുടെ ദേഹത്ത്‌ പെട്രോളൊഴിച്ച പ്രതി പിടിയില്‍

Published on 16 April, 2019
കൊച്ചിയില്‍ പെണ്‍കുട്ടികളുടെ ദേഹത്ത്‌ പെട്രോളൊഴിച്ച പ്രതി പിടിയില്‍


കൊച്ചി : പെണ്‍കുട്ടികളുടെ ദേഹത്ത്‌ പെട്രോളൊഴിച്ച പ്രതി പിടിയില്‍ കൊച്ചി പനമ്‌ബള്ളി നഗറില്‍ വെച്ചായിരുന്നു സംഭവം നടന്നത്‌.പാലക്കാട്‌ സ്വദേശി മനു ആണ്‌ പിടിയിലായത്‌. സംഭവത്തിനു ശേഷം അബുദാബിയിലേക്ക്‌ കടന്ന ഇയാളെ പോലീസ്‌ തന്ത്രപരമായി വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മാര്‍ച്ച്‌ പതിനഞ്ചിനു വൈകിട്ട്‌ ആണ്‌ പെണ്‍കുട്ടികളുടെ വാഹനം തടഞ്ഞു നിര്‍ത്തി യുവാവ്‌ പെട്രോള്‍ ഒഴിച്ചത്‌. ഇവരില്‍ ഒരാള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ്‌ യുവാവിനെ അതിക്രമത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.

ആറ്‌ മാസം മുന്‍പാണ്‌ കോട്ടയം, ഊട്ടി സ്വദേശികളായ പെണ്‍കുട്ടികള്‍ കൊച്ചിയില്‍ എത്തിയത്‌. പ്രണയമോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളോ ആരുമായും ഇല്ലെന്ന്‌ മുമ്‌ബ്‌ ഇവര്‍ പോലീസിനോട്‌ പറഞ്ഞിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക