റെയ്‌ഡില്‍
കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂര്‍
മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്
തിരഞ്ഞെടുപ്പ് കമ്മീഷന്‍. അത്തരത്തിലൊരു ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍
പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷന്‍ ് വ്യക്തമാക്കി.
വോട്ടര്‍മാരെ
സ്വാധീനിക്കുന്നതിനായി കൊണ്ടുവന്ന പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂരിലെ
തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ
റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍
രംഗത്തെത്തിയിരിക്കുന്നത്.
ആദായ നികുതി വകുപ്പ് ദിവസങ്ങള്‍ക്ക് മുമ്പ്
നടത്തിയ റെയ്‌ഡില്‍ വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി ദുരൈ മുരുകന്റെ വീട്ടില്‍
നിന്ന് കണക്കില്‍പെടാത്ത വന്‍ തുക പിടിച്ചെടുത്തിരുന്നു. വെല്ലൂരിലടക്കം
തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും 18-ാം തിയതിയാണ് തിരഞ്ഞെടുപ്പ്
നടക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല