Image

നിരാശപ്പെടുത്തുന്ന തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍-(ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 16 April, 2019
നിരാശപ്പെടുത്തുന്ന തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍-(ബാബു പാറയ്ക്കല്‍)
ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ തെരഞ്ഞെടുപ്പുപ്രചരണം കളം മുറുക്കുകയാണല്ലോ. വയനാട്ടില്‍ രാഹുല്‍ഗാന്ധി വന്ന് കേരളം ഇളക്കി മറിച്ചു. പിന്നാലെ ഇപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി കോഴിക്കോട്ടു വന്നു കേരളം ഇളക്കി മറിച്ചു. രണ്ടുപേരും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയെ നയിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നവരാണ്. ഒരാള്‍ നെഹ്‌റു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ അമരത്തു വന്നയാളും മറ്റത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് ഇന്ത്യെ വേറൊരു തലത്തില്‍ എത്തിച്ചയാളും. രണ്ടുപേരും ഇന്ത്യയെ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ലോകശക്തികളുടെ മുന്‍നിരയില്‍ പിടിച്ചുനിര്‍ത്തുമെന്നു പ്രതിജ്ഞയെടുത്തിരിക്കുന്നവരുമാണ്. രണ്ടുപേരുടെയും പ്രചരണതന്ത്രവും പ്രകടനപത്രികയും വ്യത്യസ്തമാണ്.  ഇന്ത്യയിലെ 130 കോടി ജനങ്ങളെ  സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നതു നിര്‍ണ്ണായകമാണ്. കാരണം അതാണ് അവരുടെ ഭാവി നിര്‍ണ്ണയിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കോണ്‍ഗ്രസേതര പാര്‍ട്ടി ഭൂരിപക്ഷത്തോടെ ഭരണമേറ്റെടുത്ത് അതിന്റെ നായകനായ നരേന്ദ്രമോഡി 2014 മെയ് 26ന് അധികാരമേറ്റപ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കൊപ്പം പ്രവാസികളും തേനും പാലുമൊഴുകുന്ന ഒരു ഇന്ത്യ സ്വപ്‌നം കണ്ടു. അത്രയും ഇല്ലെങ്കിലും സുശക്തമായ അഴിമതിരഹിത ഭരണം മോഡി കാഴ്ചവയ്ക്കും എന്നു ഞാനും കരുതിയതാണ്. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന സഖ്യകക്ഷികള്‍ മോഡി എല്ലാം കുത്തിവാരി എല്ലാം കുറെ കോടീശ്വരന്മാര്‍ക്കു കൊടുത്തെന്നും കാര്യമായ ഒരു ഭരണനേട്ടവും ഈ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും ഉറക്കെ വിളിച്ചു പറയുന്നു. ഹേയ്, അങ്ങനെ ഒരിക്കലും വരില്ല. മോഡി കാര്യമായി എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നറിയുന്നതിലായിരുന്നു പിന്നെ എന്റെ ജിജ്ഞാസ. ഇന്ത്യയില്‍ പല ഭാഗങ്ങളിലും മോദിജി ചെയ്യുന്ന പ്രഭാഷണങ്ങള്‍ ഞാന്‍ കാതുകൂര്‍പ്പിച്ചിരുന്നു കേട്ടു. ഹിന്ദി പരിഭാഷകന്റെ സഹായമില്ലാതെ മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ട് എനിക്കു നിരാശ തോന്നി. എന്താണിങ്ങനെ? എല്ലായിടത്തും മോദിജിയും ബി.ജെ.പി.യുടെ മറ്റു സമുന്നത നേതാക്കളും പ്രചരണയോഗങ്ങളില്‍ പറയുന്ന വിഷയങ്ങള്‍: 1. വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത നേട്ടങ്ങളെല്ലാം ഇന്ത്യക്കു നഷ്ടപ്പെടും: 65 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ഇന്ത്യയെ ബഹുദൂരം പിന്നോട്ടു കൊണ്ടുപോയി. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി. സര്‍ക്കാര്‍ ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലെത്തിച്ചു.

2. ഹിന്ദുക്കള്‍ ഇന്ത്യയില്‍ അപകടത്തിലാണ്. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം ഹിന്ദുക്കളാണെങ്കിലും ന്യൂനപക്ഷപ്രീണനം കൊണ്ട് അവര്‍ നശിച്ചുകൊണ്ടിരിക്കയാണ്. ബി.ജെ.പി. സര്‍ക്കാരിനു മാത്രമേ ഇന്ത്യയിലെ ഹിന്ദുക്കളെ രക്ഷിക്കാനാവൂ. 3. കേരളത്തില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലീംലീഗും കൂടി മാറിമാറി ഭരിച്ചിട്ട് ഇപ്പോള്‍ ഭഗവാന്‍ അയ്യപ്പനുപോലും രക്ഷയില്ല. അപ്പോള്‍ അവര്‍ കേന്ദ്രത്തില്‍ വന്നാലെന്തവസ്ഥയാവും? 4. ഇന്ത്യയുടെ സുരക്ഷ ബി.ജെ.പി. സര്‍ക്കാരില്‍ സുരക്ഷിതമാണ്. ഇന്ത്യന്‍ സൈന്യത്തെ കോണ്‍ഗ്രസുകാര്‍ക്കു പുച്ഛമാണ്. അവരുടെ ഭരണകാലത്ത് ഇന്ത്യന്‍ സൈന്യം നിഷ്‌ക്രിയരാണ്. 5. കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനില്‍ ഹീറോകളാണ്. അവര്‍ ഭരണത്തില്‍ വരാന്‍ പാക്കിസ്ഥാന്‍കാര്‍ ആ്ഗ്രഹിക്കുന്നു. അങ്ങനെ പോകുന്നു പ്രചരണ വാഗ്‌ധോരണി.

ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് മോദിജിയുടെ ഭരണകാലത്ത് കഴിഞ്ഞ 5 വര്‍ഷമായി ഇന്ത്യയിലുണ്ടായ നേട്ടം അക്കമിട്ടു പറയണം. തൊഴിലില്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം മുതലായ മേഖലകളിലുണ്ടാക്കിയ നേട്ടങ്ങള്‍ എന്തൊക്കെയാണ്? പൊതുവെ ജീവിതനിലാവാരം മെച്ചപ്പെട്ടത് ഏതൊക്കെ മേഖലകളിലാണ്? ഇതൊക്കെ പറയാതെ വല്ലതുമുണ്ടെങ്കില്‍ ജനങ്ങള്‍ എങ്ങനെ അറിയും? അപ്പോള്‍ പിന്നെ ഒന്നും ഇല്ലെന്നാണോ? എന്നാല്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ജനങ്ങള്‍ നേരിട്ടു കണ്ട് അറിഞ്ഞ ചില സത്യങ്ങളുണ്ട്. അതിന്റെ വിശദീകരണം അവര്‍ക്കാവശ്യമുണ്ട്. അതവര്‍ ചോദിക്കുന്നു. കൊടുക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. 1. പെട്രോള്‍/ ഡീസല്‍/ ഗ്യാസ് വില വളരെയധികം കൂടി. ദൈനംദിന സാധനങ്ങളുടെ വില കുതിച്ചുകയറി. 2. തൊഴിലില്ലായ്മ ഇരട്ടിച്ചതുകൊണ്ട് അഭ്യസ്തവിദ്യരായ യുവാക്കള്‍ തൊഴില്‍ കണ്ടുപിടിക്കാനാവാതെ വിഷമിക്കുന്നു. 3. കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. 4. ഒരു പശുവിന്റെ വിലപോലും മനുഷ്യനില്ലാതെ തെരുവുനായ്ക്കളെപ്പോലെ മനുഷ്യര്‍ ആള്‍ക്കൂട്ടങ്ങളാല്‍ കൊല ചെയ്യപ്പെടുന്നു. 5. കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തില്‍ ജനലക്ഷങ്ങള്‍ വിഷമിച്ചു നട്ടം തിരിഞ്ഞപ്പോള്‍ കേന്ദ്രമന്ത്രിസഭ കാര്യമായി ഒന്നും ചെയ്തില്ല. 6.ചീഞ്ഞു നാറുന്ന ജാതിമത വിദ്വേഷങ്ങള്‍ കുഴിച്ചുമൂടപ്പെട്ടിരുന്നുവെങ്കിലും അതുമാന്തിയെടുത്ത് സൗഹാര്‍ദ അന്തരീക്ഷം നശിപ്പിക്കുവാന്‍ നേതാക്കള്‍ വേണ്‌തെല്ലാം ചെയ്യുന്നു. ഇതിനൊക്കെ ഉത്തരവാദപ്പെട്ട നേതാക്കള്‍ വിശദീകരണം തരാമോ? നോട്ടുനിരോധനത്തിലൂടെ കൊണ്ടുവന്ന ലക്ഷം കോടികളുടെ കള്ളനോട്ടുകള്‍ എവിടെപോയി? ഉത്തരം തേടി ഇപ്പോഴും ജനങ്ങള്‍ പൊരിവെയ്‌ലത്തു നില്‍ക്കുകയാണ്. എന്നിട്ടും മോദിജി എന്തേ ക്ഷേത്രങ്ങളും വിശ്വാസവും മാത്രമാണു ജനങ്ങള്‍ക്കു വേണ്ടതെന്നു പ്രചരിപ്പിക്കുന്നത്? എന്നെ നിരാശനാക്കുകയാണല്ലോ മോദിജീ!

നിരാശപ്പെടുത്തുന്ന തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍-(ബാബു പാറയ്ക്കല്‍)
Join WhatsApp News
Sudhier Panikkaveetil 2019-04-16 09:54:34
നല്ല വിശകലനം ശ്രീ പാറക്കൽ. ഭാരതത്തിലെ ജനങ്ങൾ കാൽ 
തൊട്ടു വന്ദിച്ചും നമസ്തേ പറഞ്ഞും സത്യം 
ജയിക്കുമെന്ന മൂഢവിശ്വാസത്തിലും കഴിയും.
അവരെ പറ്റിക്കാൻ എളുപ്പമാണ്. അത് 
ഇങ്ങനെ തുടരും. ഇപ്പോൾ 72 വര്ഷം 
കഴിഞ്ഞല്ലോ ഇനിയെങ്കിലും ഭരണാധികാരികൾക്ക് 
പ്രായ പരിധിയും നിശ്ചിത വിദ്യഭ്യാസ 
യോഗ്യതയും തിട്ടപ്പെടുത്തിയിട്ടില്ല.  വിദ്യാഭ്യാസമില്ലാത്ത 
മന്ത്രമാർ വിളിച്ച്ചുപറയുന്ന വിഡ്ഢിത്തങ്ങൾ 
പത്രക്കാർ ഘോഷിക്കുന്നു. ജനം അത് 
ആസ്വദിക്കുമ്പോൾ അത് അവനു തന്നെ 
വീഴാനുള്ള കുഴി കുഴിക്കയാണെന്നു മനസ്സിലാക്കുന്നില്ല. 
മാറ്റങ്ങൾ ആവശ്യമാണ്. അതിനു പൊതുജനം 
കഴുതയിൽ നിന്നും ബുദ്ധിയുള്ള മനുഷ്യനിലേക്ക് 
പരിണാമം പ്രാപിക്കേണ്ടിയിരിക്കുന്നു. 

M.V. 2019-04-16 14:14:08
'We are in the last and greatest battle between The Church and the antichurch' -  St.John Paul 11 ; looking at situations through that lense might help to make sense of events , including the fire  at
 Notr-Dame Cathedral , whether accidental or terroristic and we may not find out  this side of heaven either .
The desire to burn up the true  Maternal connections of  India is ingrained in some belied systems ;
 the festivals such as Onam and Vishnu were set up only in the 8th century ,as a counter to blaspheme and destroy Christianity  that came all the way to the North , with St.Thomas ; many of those converts are very likely also from Jewish descendants  and are  now either  Hindus or Muslims and the blessings in their lives too , whether in goodness ,wisdom or whatever also could be from same   .The above festivals have themes meant to subtly blaspheme Christianity -  Mahabali - ' the great sacrifice '  being a demon  / asura  god etc :, The enemy has always  hated The Father 
and hated humans too  esp. women,  with the envy that the enemy did not get to bring forth life ; thus tried to seduce Adam .The spirits of seduction /lies  being glorified is what we see  esp. in pagan faiths and sadly , through Freemasonry in which persons make demonic oaths in the name of these same
 gods , unleashing its evils , that has manifested as Nazism , lust filled lives , sins against life and purity in marriages etc too. in the West .
God brought forth powerful saints to counter such and to  help our non Christian friends as well , esp the aid of of our Mother , to help bring forth good , from all   difficult occasions as well , just as She would , with the fire at NotrDame on April 15th  ,  a  festival day that puts  forth a  lie , to bring the subtle connection , even if only through one tree , as of  something else , instead of the truth of creation  belonging to an all holy  God .
 The very Sabarimala , with the historical  St.Thomas Church  nearby  might have been a place  that the Apostle had used for prayers ,  just as in Malayattoor ;  let us hope  that the Apostle would continue to help those  who go there not to fall for  the  latter lies  and its distortions but for the truth of the love for The Mother , her purity and holiness that he  was well gifted  with . 
 May the powerful  prayers and invocation of that Mother of us all  undo the lies that keep persons in greed , lusts and lies , under an enemy that  is  only capable of stealing , killing and destroying  - including the very nature itself , whether of human or creation .
Blessed Mariam Thressia , all holy  saints and holy angels , pray for us all .
കഴുത അമറുന്നു 2019-04-16 15:27:46
ഇല്ല സ്നേഹിതാ ഇല്ലെനിക്കൊരിക്കലും 
നല്ലൊരു മനുഷ്യനാവാൻ കഴിയില്ല 
ഉണ്ടെനിക്കുള്ളിൽ വല്ലാത്തൊരു മോഹം 
നല്ല മനുഷ്യനായിടാനൊരിക്കെലെങ്കിലും 
പക്ഷെ എന്തോ അറിയില്ല ചിന്തിച്ചു ചിന്തിച്ചു 
 കഴുതയെപ്പോലെ ഞാൻ ചിന്തിക്കുന്നെപ്പഴും 
എന്റെ തലയ്ക്കുള്ളിൽ കുത്തിവച്ചു നിങ്ങൾ 
ഏതോകഴുതേടെ തലച്ചോറതു  തീർച്ചയാ.
എത്ര നാളായി ഞാൻ ചുമക്കുന്നീ നാറിനേതാക്കളെ 
നാറുന്നിവരൊക്കെ ചത്ത ശവം പോലെ. 
ഇടും ഞാനിവരെ ഒരു നാൾ കുലുക്കി താഴെ 
എന്നിട്ടിവരെ  പുറം കാലാൽ തൊഴിക്കും ഞാൻ 
കാത്തിരിക്കുന്നാ ദിനത്തിനായി ഞാൻ 
അന്ന് നിങ്ങളും കൂടെൻക്കൂടെ പണിക്കവീട്ടിലെ?
josecheripuram 2019-04-16 15:30:36
There is very few public servants who came to serve public,we all know that.there is only one choice in front of public,"CHOOSE THE BETTER THIEF".
"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക