Image

പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍

Published on 22 April, 2012
പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങി. നിര്‍ബന്ധിത ഗ്രാമീണ സേവനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ഹൗസ് സര്‍ജന്മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്.

സമരത്തിന് മുന്നോടിയായി ഒരാഴ്ച ഡോക്ടര്‍മാര്‍ റിലേ സത്യഗ്രഹം നടത്തിയിരുന്നു. ആരോഗ്യമന്ത്രി വി.എസ് ശിവകുമാറുമായും വകുപ്പ് സെക്രട്ടറിയുമായി രണ്ട് തവണയും ചര്‍ച്ചനടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാരുടെ സംഘടന അത് അംഗീകരിച്ചില്ല.


ഡോക്ടര്‍മാരുടെ സമരം ആസ്പത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും കൈക്കൊണ്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമരം തുടര്‍ന്നാല്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ട് സ്വകാര്യ മേഖലയില്‍ നിന്നും ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയതയാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക