Image

ഇ.വി.എമ്മിനെതിരായ പരാതികളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ മൗനം പാലിക്കുന്നത്‌ മോദി സര്‍ക്കാറിന്റെ സമ്മര്‍ദ്ദമെന്ന്‌ സിദ്ധരാമയ്യ

Published on 16 April, 2019
ഇ.വി.എമ്മിനെതിരായ പരാതികളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ മൗനം പാലിക്കുന്നത്‌ മോദി സര്‍ക്കാറിന്റെ സമ്മര്‍ദ്ദമെന്ന്‌ സിദ്ധരാമയ്യ
ബംഗളൂരു: ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന പരാതികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വേണ്ട രീതിയില്‍ പരിശോധിക്കാത്തതിനു പിന്നില്‍ മോദി സര്‍ക്കാറിന്റെ സമ്മര്‍ദ്ദമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സിദ്ധരാമയ്യ.

മോദി സര്‍ക്കാറിന്റെ സമര്‍ദ്ദം കാരണമാണ്‌ ബാലറ്റ്‌ തിരികെക്കൊണ്ടുവരണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാത്തത്‌. അട്ടിമറിക്കപ്പെടാന്‍ കഴിയാത്ത ഒന്നല്ല ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനുകള്‍. കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാല്‍ ബാലറ്റുപേപ്പര്‍ തിരികെ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണയും അതുണ്ടാകാം. എന്നാല്‍ എല്ലാ ഇ.വി.എമ്മുകളും അട്ടിമറിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുകയെന്നത്‌ ബി.ജെ.യെ സംബന്ധിച്ച്‌ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക