Image

പിഞ്ച്‌ കുഞ്ഞിന്റെ ജീവനുമായി തിരുവനന്തപുരത്തേക്ക്‌ ആംബുലന്‍സ്‌

Published on 16 April, 2019
പിഞ്ച്‌ കുഞ്ഞിന്റെ ജീവനുമായി തിരുവനന്തപുരത്തേക്ക്‌ ആംബുലന്‍സ്‌


കാസര്‍കോട്‌: ഹൃദയ ശസ്‌ത്രക്രിയക്കായി 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മംഗളൂരുവില്‍ നിന്ന്‌ തിരുവനന്തപുരേത്ത്‌ കൊണ്ടുവരുന്നു. രാവിലെ 10.30ന്‌ മംഗളൂരുവില്‍ നിന്ന്‌ ആംബുലന്‍സ്‌ പുറപ്പെട്ടു. മംഗളൂരു തിരുവനന്തപുരം റൂട്ടില്‍ കെ എല്‍ 60 ജെ 7739 നമ്പര്‍ ആംബുലന്‍സാണ്‌ ശ്രീചിത്തരയിലേക്ക്‌ തിരിച്ചിരിക്കുന്നത്‌. 12 മണിക്കൂറിനകം ആംബുലന്‍സ്‌ തിരുനന്തപുരത്ത്‌ എത്തണം.

ആംബുലന്‍സിന്‌ സുഖമമായി കടന്ന്‌ പോകാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന്‌ കേരള ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ടീം ആവശ്യപ്പെട്ടു.

കാസര്‍കോട്‌ സ്വദേശികളായ മിത്താഹ്‌ സാനിയ ദമ്പതികളുടെ കുഞ്ഞിനെയാണ്‌ തിരുവനന്തപുരം ശ്രീചിത്തിരയിലേക്ക്‌ ശസ്‌ത്രക്രിയക്കായി കൊണ്ടുപോകുന്നത്‌. കുഞ്ഞിന്‌ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാനാണ്‌ യാത്ര പകല്‍ സമയത്ത്‌ നടത്തുന്നത്‌.

സാധാരണ ഈ റൂട്ടില്‍ ആംബുലന്‍സിന്‌ കടന്ന്‌ പോകാന്‍ 15 മണിക്കൂര്‍ സമയം എടുക്കും. ഇതിനാല്‍ ജനങ്ങളുടെ പരിപൂര്‍ണ സഹകരണത്തോടെ മാത്രമേ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധീക്കൂവെന്നും ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ടീം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക