Image

തേജീന്ദര്‍ സിംഗ് കരസേനാ മേധാവിയെ സന്ദര്‍ശിച്ചതായി രേഖകള്‍

Published on 22 April, 2012
തേജീന്ദര്‍ സിംഗ് കരസേനാ മേധാവിയെ സന്ദര്‍ശിച്ചതായി രേഖകള്‍
ന്യൂഡല്‍ഹി: കരസേനയിലേക്ക് വാഹനങ്ങള്‍ വാങ്ങാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നേരിടുന്ന മുന്‍ ലഫ്. ജന. തേജീന്ദര്‍ സിംഗ് കരസേനാ മേധാവിയെ സന്ദര്‍ശിച്ചതായി രേഖകളില്‍ വ്യക്തമായി. 2010 സെപ്തംബര്‍ 22 നാണ് തേജീന്ദര്‍ സിംഗ് ജനറല്‍ വി.കെ. സിംഗിനെ സന്ദര്‍ശിച്ചത്.

വി.കെ. സിംഗിന്റെ ഓഫീസിലെ സന്ദര്‍ശക രജിസ്റ്ററില്‍ നിന്നാണ് കോഴ വാഗ്ദാനം അന്വേഷിക്കുന്ന സിബിഐയ്ക്ക് ഈ വിവരം ലഭിച്ചത്. ഔദ്യോഗിക സന്ദര്‍ശനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തേജീന്ദര്‍ വി.കെ. സിംഗിനെ സന്ദര്‍ശിച്ചുവെന്ന് വ്യക്തമാക്കാന്‍ സിബിഐയ്ക്ക് ലഭിച്ച ശക്തമായ തെളിവാണിത്. കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച തേജീന്ദര്‍ സൈനിക മേധാവിക്കെതിരേ നിയമനടപടിയിലേക്കും നീങ്ങിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക