Image

രാഹുലിന്റെ പ്രസംഗത്തില്‍ ബി ജെ പിക്കും ആര്‍ എസ്‌ എസിനുമെതിരെ കടുത്ത വിമര്‍ശനം

Published on 16 April, 2019
രാഹുലിന്റെ പ്രസംഗത്തില്‍ ബി ജെ പിക്കും ആര്‍ എസ്‌ എസിനുമെതിരെ കടുത്ത വിമര്‍ശനം
കൊല്ലം: രണ്ട്‌ ദിവസത്തെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയില്‍ തന്നെ ബി ജെ പിക്കും ആര്‍ എസ്‌ എസിനുമെതിരെ കടുത്ത വിമര്‍ശനം. സ്വന്തം ആശയങ്ങള്‍ അല്ലാത്തതെല്ലാം തകര്‍ക്കുകയാണ്‌ സംഘ്‌പരിവാര്‍ നയം.

എതിര്‍ ശബ്ദങ്ങളെയെല്ലാം ആര്‍ എസ്‌ എസും ബി ജെ പിയും അടിച്ചമര്‍ത്തുന്നുവെന്നും രാഹുല്‍ പറഞ്ഞു. കൊല്ലം പത്തനാപുരത്ത്‌ യു ഡി എഫ്‌ തിരഞ്ഞെടുപ്പ്‌ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ തുടച്ച്‌ നീക്കുമെന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ ബി ജെ പിയോട്‌ പോരാടും. അക്രമത്തിലൂടെയല്ല. ജനാധിപത്യ രീതിയില്‍. തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച്‌ നിങ്ങളുടെ ആശയങ്ങള്‍ തെറ്റാണെന്ന്‌ ബി ജെ പിയെയും പ്രധാനമന്ത്രിയെയും ബോധ്യപ്പെടുത്തും. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത്‌. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ്‌.

തെക്കേ ഇന്ത്യയില്‍ നിന്ന്‌ മത്സരിക്കുന്നതിനുള്ള തീരുമാനം രാജ്യത്തിനാകെയുള്ള സന്ദേശമാണ്‌. കേരളം രാജ്യത്തിനാകെ മാതൃകയാണ്‌. സഹിഷ്‌ണുതയാണ്‌ കേരളത്തിന്റെ പ്രത്യേകതയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക