Image

ഒറ്റപ്പാലം നഗരസഭാ വൈസ് ചെയര്‍മാന്‍ രാജിവെച്ചു

Published on 22 April, 2012
ഒറ്റപ്പാലം നഗരസഭാ വൈസ് ചെയര്‍മാന്‍ രാജിവെച്ചു
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം.എ. ജലീല്‍ രാജിവെച്ചു. ജലിലീനെതിരെ സിപിഎം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഇന്നു വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ഒറ്റപ്പാലത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജലീല്‍ രാജിക്കാര്യം അറിയിച്ചത്. അവിശ്വാസപ്രമേയം പാസാകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ ജലീല്‍ രാജിവെയ്ക്കുകയായിരുന്നു.

ശനിയാഴ്ച യുഡിഎഫിന്റെ നഗരസഭാ അധ്യക്ഷ റാണി ജോസിനെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസം മൂന്ന് യുഡിഎഫ് അംഗങ്ങളുടെ കൂറുമാറ്റത്തോടെ പാസായിരുന്നു. ഇതിനു പിന്നാലെയാണ് ജലീലിനെതിരേയും സിപിഎം അവിശ്വാസവുമായി നീങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക