Image

സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്ന്‌ പണം പിടിച്ചെടുത്ത സംഭവം: വെല്ലൂരിലെ വോട്ടെടുപ്പ്‌റദ്ദാക്കി

Published on 16 April, 2019
സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്ന്‌ പണം പിടിച്ചെടുത്ത സംഭവം: വെല്ലൂരിലെ വോട്ടെടുപ്പ്‌റദ്ദാക്കി
ന്യൂഡല്‍ഹി: ഡിഎംകെ സ്ഥാനാര്‍ത്ഥിയില്‍ നിന്നും പണം പിടിച്ചെടുത്ത സംഭവത്തില്‍ തമിഴ്‌നാട്‌ വെല്ലൂരിലെ വോട്ടെടുപ്പ്‌ റദ്ദാക്കി. ഏപ്രില്‍ 18 ന്‌ നടക്കാനിരുന്ന വോട്ടെടുപ്പ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ശുപാര്‍ശയോടെ രാഷ്ട്രപതിയാണ്‌ റദ്ദാക്കിയത്‌.

കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായ കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന്‌ പണം കണ്ടെത്തിയത്‌. ഇതേ തുടര്‍ന്ന്‌ കതിര്‍ ആനന്ദിനെതിരെയും രണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക