Image

കളക്ടറുടെ മോചനത്തിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചംഗസമിതി രൂപീകരിച്ചു

Published on 22 April, 2012
കളക്ടറുടെ മോചനത്തിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചംഗസമിതി രൂപീകരിച്ചു
റായ്പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനം എളുപ്പമാക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി രമന്‍സിംഗ് അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്.

മുഖ്യമന്ത്രിയുടെ വസതിയില്‍ ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി നാന്‍കിരം കന്‍വാര്‍, മന്ത്രിമാരായ ബ്രിജ് മോഹന്‍ അഗര്‍വാള്‍, റാം വിചാര്‍, കേദാര്‍ കശ്യപ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. കളക്ടറെ മോചിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ ഉപാധികള്‍ മുന്നോട്ടു വെച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

ജില്ലാ കളക്ടറെ സുരക്ഷിതനായി മോചിപ്പിക്കാനായി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ബ്രിജ് മോഹന്‍ അഗര്‍വാള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക