Image

നോത്രദാം കത്തീഡ്രലിലെ തീയണച്ചു; ഗോപുരം പൂര്‍ണമായി നശിച്ചു

Published on 16 April, 2019
നോത്രദാം കത്തീഡ്രലിലെ തീയണച്ചു; ഗോപുരം പൂര്‍ണമായി നശിച്ചു


പാരിസ്ന്മ ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലില്‍ വന്‍തീപിടിത്തം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചു. ഗോപുരം കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങള്‍ തീപിടിത്തത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍നിന്നു ഉയര്‍ന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു പടരുകയായിരുന്നു.

അതേസമയം, ദേവാലയം പുനര്‍നിര്‍മിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വ്യക്തമാക്കി. ദേവാലയം പൂര്‍ണമായി കത്തിനശിക്കാതിരുന്നതില്‍ ആശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുന്ന 850 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. 400ല്‍ പരം അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാണു തീയണച്ചത്്.

തീപിടിത്തത്തെത്തുടര്‍ന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പൊലീസും അഗ്‌നിരക്ഷാ സേനയും തടഞ്ഞു.

Join WhatsApp News
എവിടെയോ പോയി മറഞ്ഞോ യേശു! 2019-04-16 20:40:29
'400ല്‍ പരം അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാണു തീയണച്ചത്്. 
തീപിടിത്തത്തെത്തുടര്‍ന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പൊലീസും അഗ്‌നിരക്ഷാ സേനയും തടഞ്ഞു.''
 ഇതില്‍ യേശുവിന്‍റെ പേര്‍ കാണുന്നില്ല, ഫയര്‍ ഫയട്ടെര്സും പോലീസും കൂടി ആണ് കൂടുതല്‍ നാശം ഉണ്ടാകാതെ കെട്ടിടത്തെ രക്ഷിച്ചത്‌. ഇത് വലിയ കൂടിയ ദേവാലയം കൂടി ആണ് എന്നും ഓര്‍ക്കണം. യേശുവിന്‍റെ മുള്‍ കിരീടം, കുരിശിന്റെ കുറെ ഭാഗം, തറച്ച ആണി -ഒക്കെ ഇവിടെ ഉണ്ടായിരുന്നു. ഇത്രയും ദിവ്യം ഇവിടെ ഉണ്ടായിരുന്നു എങ്കിലും തീ കെടുത്താന്‍ യേശു വന്നില്ല. ഇത്ര ഒക്കെ ഉള്ളു രണ്ടാമത്തെ വരവും.
  അതിനാല്‍ തിന്മ്മ ചെയുന്നത് നിര്‍ത്തുക, കൂടുതല്‍ പണം, ഭഷണം, ആഡംബരം, വന്‍ വീടുകള്‍ ഒക്കെ വെടിയുക, പാവപെട്ടവരെ സഹായിക്കുക, അവര്‍ക്ക് വീട്, ഭഷണം, ചികില്‍സ എന്നിവ നല്‍കി പരിരഷ നല്‍കുക. അവര്‍ ആണ് യദാര്‍ത്ഥ ദേവാലയം.
 ഒരു ദേവാലയം ഇല്ലാതെ അയാല്‍ അത്രയും കപട വിശ്വാസം ഇല്ലാതെ ആകും എന്നതും ഓര്‍ക്കുക.-

യേശു 2019-04-16 22:42:07
ഞാനവിടെയില്ലാരുന്നു സ്നേഹിത 
എന്നെ അവിടെ തിരയേണ്ട നിങ്ങൾ 
ദന്തഗോപുരങ്ങൾക്കുള്ളിലൊതുക്കാൻ 
ആവില്ല നിങ്ങൾക്ക് ഒരിക്കലും എന്നെ 
പട്ടിണിപാവങ്ങൾക്കൊപ്പമുണ്ട് ഞാൻ 
അഭയാര്ഥികള്ക്കൊപ്പമുണ്ട് ഞാൻ'
ഉടുക്കാനില്ലാത്തൊരോടൊത്തുണ്ട് ഞാൻ 
ജയിലിൽ  കിടപ്പോരോടൊത്തുണ്ട് ഞാൻ
രോഗാതുരോടൊത്തുണ്ട് ഞാൻ 
ഇല്ലെനിക്കാവിലിരിക്കുവാൻ  
വെണ്ണക്കല്ലിൽ തീർത്ത കൊട്ടാരങ്ങളിൽ
അഗ്നി ശമനക്കാരനല്ല ഞാൻ 
ആകാശം മുട്ടുന്ന ഗോപുരം തീർക്കുന്ന 
പേരുകേട്ടൊരു ശില്പിയുമല്ല ഞാൻ 
ഞാനൊരു പാവം മനുഷ്യാനാണ് 
എന്നെ പിടിച്ചിവന്മാർ ദൈവ പുത്രനാക്കി 
ഇല്ലാത്ത കള്ളകഥകൾ ചമഞ്ഞവർ 
കൊള്ളയടിക്കുന്നത് കാണുന്ന നേരത്ത് 
മൂക്കതറിയാതെ വിരൽ വച്ച് പോകുന്നു 
കത്തിച്ചതായിരിക്കാം ഇവന്മാർ അറിഞ്ഞോണ്ട് 
എന്നിട്ടിതിൻ പേരിൽ കൊള്ള ചെയ്യുമിവർ തീർച്ച
 ഞാനവിടെയില്ലാരുന്നു സ്നേഹിത 
എന്നെ അവിടെ തിരയേണ്ട നിങ്ങൾ 
ദന്തഗോപുരങ്ങൾക്കുള്ളിലൊതുക്കാൻ 
ആവില്ല നിങ്ങൾക്ക് ഒരിക്കലും എന്നെ
 
Tom abraham 2019-04-17 06:54:57
Jesus is FIRE. HE reminds us of Himself in Mysterious manners . You cannot extinguish this Cosmic Fire, silly men !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക