Image

മില്‍പാര്‍ക്ക് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 7 ന്

Published on 16 April, 2019
മില്‍പാര്‍ക്ക് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 7 ന്

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസിസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 7 (വെള്ളി) ആഘോഷിക്കുന്നു. പാദുവയില്‍ നിന്ന് കൊണ്ടുവ ന്ന വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 

തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ നൊവേന ഏപ്രില്‍ 23 ന് (ചൊവ്വാ) മുതല്‍ ആരംഭിക്കും. ജൂണ്‍ 18 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.30ന് ജപമാല, വിശുദ്ധ കുര്‍ബാന, നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും. 

നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്ത് ദൈവാനുഗ്രഹം നേടാനായി ഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്റ് വികാരി ഫാ. ആന്റണി ക്രൂസ് അറിയിച്ചു.

വിലാസം: സെന്റ് ഫ്രാന്‍സിസ് അസിസി ചര്‍ച്ച്, 290 ചൈല്‍ഡ്‌സ് റോഡ്, മില്‍പാര്‍ക്ക്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക