Image

തൃശ്ശൂരില്‍ പൂരം, പൊടിപൂരം! (വിജയ് സി.എച്ച്)

Published on 16 April, 2019
തൃശ്ശൂരില്‍ പൂരം, പൊടിപൂരം! (വിജയ് സി.എച്ച്)
തൃശ്ശൂരില്‍ തീ പാറുന്നു!
പ്രചരണം അവസാനിക്കാന്‍ വെറും നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ, കേരളത്തില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്നത് സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്താണ്!

യഥാര്‍ത്ഥത്തില്‍, ഇവിടെ നടക്കുന്നത് മൂന്നുപേര്‍ ഏറ്റുമുട്ടുന്ന വെറുമൊരു മത്സരമല്ല, ഭ്രമണപഥത്തില്‍ അഗ്‌നിവലയങ്ങള്‍ സൃഷ്ടിക്കുന്നൊരു star-war തന്നെയാണ്! മൂന്നു സ്ഥാനാര്‍ത്ഥികളും താന്താങ്ങളുടെ സാമന്തലോകത്ത് സ്വയം ശോഭിക്കുന്ന, പ്രസരണശക്തി ഏറേയുള്ള താരങ്ങള്‍!

ജനകീയരില്‍ ജനകീയനായ പ്രതാപനും, ജനകീയനും പ്രതിഭാശാലിയുമായ രാജാജിക്കുമെതിരെ
കൊമ്പുകോര്‍ക്കാന്‍, പ്രഗല്‍ഭനായൊരു BJP സ്ഥാനാര്‍ത്ഥിയില്ലെന്ന കണക്കുകൂട്ടലാണല്ലൊ സുരേഷ് ഗോപിയുടെ വരവോടെ തെറ്റിയത്! ഏപ്രില്‍ മൂന്നാം തീയ്യതിയാണ് തികച്ചും അപ്രതീക്ഷിതമായി ജനപ്രിയ സിനിമാതാരത്തിന്റെ പേരുമായി വാര്‍ത്തയെത്തിയത്.

മുന്നെ നിശ്ചയിച്ചിരുന്ന NDA സ്ഥാനാര്‍ത്ഥി, തുഷാര്‍ വെള്ളാപ്പള്ളി (BDJS President) വയനാട്ടേക്കു നീങ്ങിയതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി തൃശ്ശൂരിലെത്തുന്നത്!

ഏപ്രില്‍ 23-നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍, എല്ലാ സമവാക്യങ്ങളേയും തിരുത്തിയെഴുതിക്കൊണ്ട്, കേരളത്തില്‍ ഏറ്റവും പ്രവചനാതീതമായ ജനവിധിക്കു സാക്ഷ്യം വഹിക്കന്‍ പോകുന്നത് വടക്കുംനാഥന്റെ മണ്ണായിരിക്കും -- സംശയമില്ല!

ഇവിടെ അടിയൊഴുക്കുകളേറെ! വേവുന്ന മേടമാസ പുഴുക്കം, ശീതകാല തെന്നലായി അനുഭവപ്പെടുന്നത്രയും ചുട്ടുപഴുത്തതാണ്
തിരഞ്ഞെടുപ്പിന്റെ താപനില! ഇതോടെ, ഞാന്‍ ഈ election coverage പരമ്പരക്ക് പൊതുവെ കൊടുത്ത ശീര്‍ഷകം ശരിക്കും അന്വര്‍ത്ഥമായി -- തൃശ്ശൂരില്‍ പൂരം, പൊടിപൂരം!

LDF, UDF സ്ഥാനാര്‍ത്ഥികള്‍ക്കു ശേഷം, NDA സ്ഥാനാര്‍ത്ഥിയെയും കണ്ടു സംസാരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. ഒരു special permission-ന്റെ അടിസ്ഥാനത്തില്‍, ഓടിക്കൊണ്ടിരിക്കുന്ന തുറന്ന പ്രചരണ വാഹനത്തില്‍, സുരേഷ് ഗോപിയുടെ കൂടെ സഞ്ചരിച്ചുകൊണ്ടുള്ളൊരു അഭിമുഖം! മാധ്യമങ്ങളോട് പൊതുവില്‍ അദ്ദേഹം സംസാരിക്കുന്നുണ്ടെങ്കിലും, ഇങ്ങിനെയുള്ള ഒരു one-to-one exclusive ഇതുവരെ മറ്റൊരാള്‍ക്കും അനുവദിച്ചിട്ടില്ല. Superstar-ന്റെ വ്യക്തിഗത സുരക്ഷ മുതല്‍ മറ്റു പലതുമാണ് അതിനുള്ള കാരണങ്ങള്‍.

രാവിലെ ആറുമണിക്കു തുടങ്ങുന്ന പ്രചരണയാത്രകള്‍ അര്‍ദ്ധരാത്രിവരെയെത്തുന്നു. വളരെ വൈകിയെത്തിയ സ്ഥാനാര്‍ത്ഥി ആയതിനാല്‍, വിശാലമായ ലോകസഭാ മണ്ഡലത്തിന്റെ നിര്‍ണ്ണായകമായ പ്രദേശങ്ങളിലെങ്കിലും ഒരിക്കല്‍ ഓടിയെത്താനുള്ള തത്രപ്പാടിലാണ് ഇപ്പോഴും അദ്ദേഹം.

വിഷു ആശംസകള്‍, സുരേഷേട്ടാ...

'വിജയ്ക്കും, തൃശ്ശൂരിലെ മറ്റെല്ലാവര്‍ക്കും, എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍...'

മറ്റു സ്ഥാനാര്‍ത്ഥികളുടെ ഒന്നും രണ്ടും ഘട്ടം പ്രചരണം കഴിഞ്ഞതിനുശേഷമാണ് സുരേഷേട്ടന്‍ തൃശ്ശൂരില്‍ എത്തുന്നത്. വൈകിയെത്തിയതില്‍ ഖേദിക്കുന്നുണ്ടോ? പ്രവര്‍ത്തനത്തിന് വേണ്ടത്ര സമയം കിട്ടാതെ...

'മുപ്പത്തിമൂന്നു വര്‍ഷത്തെ കലാജീവിതംകൊണ്ടും, ഇരുപതുവര്‍ഷത്തെ സാമൂഹ്യ സേവനംകൊണ്ടും എന്നെ എല്ലാവര്‍ക്കുമറിയാം. ജനങ്ങളുടെ മനസ്സില്‍ ഞാനുണ്ട്.'

എന്തുകൊണ്ട് സുരേഷേട്ടന്‍ തിരഞ്ഞെടുക്കപ്പെടണമെന്നാണ് സുരേഷേട്ടന്‍ കരുതുന്നത്?

'ജനസേവനത്തിനുള്ള ഒരു ഔദ്യോഗിക അവസരമാണ് ലോകസഭാംഗത്വം. ജനങ്ങള്‍തന്നെ ആ ചുമതല ഏല്‍പ്പിക്കുന്നു. രാജ്യം പുരോഗമനത്തിന്റെ പാതയിലാണ്. തുടര്‍ന്നും NDA സര്‍ക്കാര്‍ ഭരണത്തിലുണ്ടാവണം. മോദിജിയുടെ കരങ്ങള്‍ ശക്തിപ്പെടുത്തണം.'

മോദിജിയുടെ നോട്ടു നിരോധനവും, GST യുമൊക്കെ പൊതുജന ജീവിതം ദുസ്സഹമാക്കിയെന്ന് കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും പറയുന്നു. സുരേഷേട്ട9റെ പ്രതികരണമെന്താണ്?

'അവരേ അതു പറയൂ. വളര്‍ച്ചയുടെ പാതയിലുള്ള ഒരു രാജ്യത്തിന് ഒഴിച്ചുകൂടാത്തതാണ് ഇവയെല്ലാം. നമ്മുടെ രാജ്യം പുരോഗമിക്കുകയാണ്.'

Superstar പദവി വിജയത്തിന് എത്രകണ്ട് സഹായിക്കും?

'എന്റെ screen image വളരെയേറെ എന്നെ സഹായിമെന്നുതന്നെയാണ് എന്റെ വിശ്വാസം. Graffiti യും ചുമരെഴുത്തുമില്ലാതെതന്നെ എന്നെ സമ്മതിദായകര്‍ക്കറിയാം.'

തിരഞ്ഞെടുക്കപ്പെട്ടാല്‍, തൃശ്ശൂരിനു വേണ്ടി സുരേഷേട്ടന്‍ എന്തുചെയ്യും!

'ഇപ്പോള്‍ തിരുവനന്തപുരത്തു താമസിക്കുന്ന ഞാന്‍ തൃശ്ശൂരില്‍ വീടു കെട്ടി താമസിക്കും. നിങ്ങളിലൊരാളായി, നിങ്ങള്‍ക്കു വേണ്ടതെല്ലാം ചെയ്യാന്‍. തൃശ്ശൂരിന്റെ വികസനത്തിനായി വേണ്ട തെല്ലാം ചെയ്യും.'

കൊടും ചൂടിലുള്ള ഈ തിരഞ്ഞെടുപ്പു പ്രചരണവും സിനിമാ ജീവിതവും തമ്മില്‍ ഒന്നു താരതമ്യം ചെയ്യാമോ?

'സിനിമാ ഷൂട്ടിങ് സമയത്ത്, high wattage ഉള്ള ലൈറ്റുകളും റിഫ്‌ലക്റ്ററുകളുമാണ് മുഖത്തും ശരീരത്തിലും അടിക്കുന്നത്. ഈ ചൂട് അല്‍പ്പം കൂടുതലാണെങ്കിലും സ്വാഭാവികമായതല്ലേ?'

മലയാളികളുടെ മതേതരത്വ ചിന്ത ഒന്നുവേറെയാണ്. താനൊരു വര്‍ഗ്ഗീയ പാര്‍ട്ടിയിലാണുള്ളതെന്ന് സുരേഷേട്ടന്‍ കരുതുന്നുണ്ടോ?

'ഇല്ല. ഇവിടെ ഏതു പാര്‍ട്ടിയാണ് വര്‍ഗ്ഗീയമല്ലാത്തതെന്ന് വിജയ് പറയൂ?'

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന ബനാത്ത്വാലക്ക് തുടര്‍ച്ചയായി വോട്ടുചെയ്ത് ഏഴുതവണ ലോകസഭയയിലേക്ക് അയച്ചവരാണ് എന്റെ അച്ഛനും അമ്മയും. അച്ഛന്‍ കോണ്‍ഗ്രസ്‌കാരനായിരുന്നു, ലീഗ് എന്നും കോണ്‍ഗ്രസ്സിന്റെകൂടേയും. പൊന്നാനിയില്‍ ജനിച്ചതിനാല്‍ അവരുടെ ജീവിതം മുസ്ലിം ലീഗിന് വോട്ടുചെയ്യാനുള്ളതായിരുന്നു. അതിലും വലിയ നിസ്സഹായതയായിരുന്നു, ലീഗ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലായെന്ന് സദാ വാദിക്കേണ്ടിവന്നിരുന്ന അവരുടെ ഗതികേട്! വര്‍ഗ്ഗീയതയെന്നാലെന്ത് എന്ന് എനിക്കു നന്നായി അറിയാം, സുരേഷേട്ടാ...

'Great, I understand what you say, Vijay...'

ശബരിമലയില്‍ ആചാര സംരക്ഷണമാണ് വേണ്ടതെന്ന് പാര്‍ട്ടിഭേദമന്യേ പലരും കരുതുന്നു. അങ്ങിനെ ചിന്തിക്കുന്നവരുടെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

'ഉണ്ട്...'

തിരഞ്ഞെടുപ്പു ചട്ടലംഘനത്തിന് ജില്ലാ കലക്ടര്‍ നോട്ടീസ് തന്നിരുന്നുവല്ലൊ. കലക്ടര്‍ തന്റെ ജോലിചെയ്തു എന്നതില്‍ കവിഞ്ഞ് ആ നടപടിയില്‍ മറ്റെന്തെങ്കിലും സംശയിക്കുന്നുണ്ടോ?

[സുരേഷേട്ടന്‍ കൈ കൊണ്ട് വായ പൊത്തിപ്പിടിച്ച് കാണിക്കുന്നു, തനിക്കൊന്നും പറയാന്‍ അവകാശമില്ലായെന്ന അര്‍ത്ഥത്തില്‍.]

തിരഞ്ഞെടുപ്പു പ്രചരണ സമയത്ത്, സ്ഥാനാര്‍ത്ഥികള്‍ ശബരിമലയെന്നോ, അയ്യപ്പനെന്നോ പറയാന്‍ പാടില്ല. What about voters? വോട്ടര്‍മാര്‍ക്ക് ഇങ്ങിനെയൊക്കെ പറയാമോ? How do you respond to this point as a candidate?

[ഇപ്രാവശ്യം, സുരേഷേട്ടന്‍ വായ പൊത്തിപ്പിടിക്കുകമാത്രമല്ല, അരുതെന്ന് സൂചിപ്പിച്ച് തലയിളക്കുകയും ചെയ്യുന്നു.]

എന്റെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നതിനോടൊപ്പം, പാതയോരത്തും സ്വീകരണ കേന്ദ്രങ്ങളിലും കൈ വീശി തന്നോടുള്ള ആദരവ് അറിയിക്കുന്നവരെ ആരേയും വിട്ടുപോകാതെ തിരിച്ചും കൈ വീശാന്‍ സുരേഷേട്ടന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട്, ചോദ്യങ്ങളും ഉത്തരങ്ങളും പലപ്പോഴും മുറിഞ്ഞുപോയിരുന്നു.

പ്രചരണ വാഹനം പുതിയ സ്വീകരണ കേന്ദ്രത്തിലെത്തുന്നതിനുമുന്നെ, റോഡിന്റെ ഇടത്തു ഭാഗത്തു കൂടിനിന്ന് ജെയ് വിളിച്ചിരുന്ന യുവജനങ്ങള്‍ക്കും, വലത്തു ഭാഗത്തു നിന്നിരുന്ന ഒട്ടനവധി വീട്ടമ്മമാര്‍ക്കും കൈ വീശി തന്റെ ഉപചാരം അറിയിച്ച ശേഷം, സുരേഷേട്ടന്‍ എന്റെ നേര്‍ക്കു വീണ്ടും തിരിഞ്ഞു.

കിട്ടിയത് തീഷ്ണമായൊരു നോട്ടമായിരുന്നു. എന്തോഒന്നു എന്നോടു പറയാന്‍ അദ്ദേഹം വീര്‍പ്പുമുട്ടുന്നുണ്ടെന്ന് ആ ദൃഷ്ടിയില്‍നിന്ന് ഞാന്‍ വായിച്ചെടുത്തു.

എന്താ, സുരേഷേട്ടാ?

'വിജയ്‌ടെ രണ്ടു ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്കു കഴിഞ്ഞില്ല...'
ഇതുപറഞ്ഞുതീരുന്നതോടെ, പ്രൗഢഗംഭീരമായ ചില ഭാവങ്ങള്‍ സൂപ്പര്‍സ്റ്റാറിന്റെ മുഖത്തേക്കു പാഞ്ഞെത്തുന്നത് ഞാന്‍ കണ്ടു.
ഭരത് സുരേഷ് ഗോപി, 'ഭരത്ചന്ദ്രന്‍ ഐ. പി. എസ്' ആയി മാറുകയായിരുന്നു!
'ഇതിനെതിരെ ഞാന്‍ പ്രവര്‍ത്തിക്കും...'

അതൊരു ഗര്‍ജ്ജനമായിരുന്നു!
'പ്രവര്‍ത്തിക്കേണ്ടതു പോലെ പ്രവര്‍ത്തിക്കും... ഈ തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ...'
പൗരുഷം നിറഞ്ഞുകവിഞ്ഞൊഴുകുന്ന, സുരേഷ് ഗോപിയുടെ തനതായ ഉച്ചാരണത്തില്‍, ആ കനത്ത ശബ്ദം ആ പ്രദേശത്ത് ആകമാനം അലയടിച്ചു.

തൃശ്ശൂരില്‍ പൂരം, പൊടിപൂരം! (വിജയ് സി.എച്ച്)തൃശ്ശൂരില്‍ പൂരം, പൊടിപൂരം! (വിജയ് സി.എച്ച്)തൃശ്ശൂരില്‍ പൂരം, പൊടിപൂരം! (വിജയ് സി.എച്ച്)തൃശ്ശൂരില്‍ പൂരം, പൊടിപൂരം! (വിജയ് സി.എച്ച്)
Join WhatsApp News
Marundana 2019-04-17 12:35:59
It is come to aan attitude of all the people who write against BJP saying.. go to gujarat..
Did any one of u gone to gurjarat.   Recently I was in gujarat. Every year vacation I go to Gujarat and Kerala. Compare to Kerala (for development ) for development Kerala is nothing. Go toGujarat and see the develeopment. there.  pl
മലയാളി 2019-04-17 14:12:11
തോറ്റു തുന്നം പാടിക്കഴിയുമ്പോൾ മോദി തന്നെ ഇവനെ
ചവുട്ടി പുറത്താക്കികൊള്ളും.
shit 2019-04-17 16:42:40
An artist should be a unifying force but he is a divider. When people go after power and fame they would do any  'Shit'. 
Ninan Mathulla 2019-04-18 13:55:50

Just because there was development under BJP in Gujarat does not mean that there will be development in Kerala under BJP rule. Gujarat is in North India. BJP consider Kerala and all South Indian states as Dravidians, the black skinned race (Dasyu of Rig Veda) different from them. They consider us as Dasya race, and might get some bread crumbs. They might exploit the state through the party organization for their advantage. Kummanam and Sasikala as black skinned people belong to the Dasyu race.

 

One interesting behavior noticed in Kerala is that when the Schedules caste and Scheduled tribes advanced economically due to government reservations, they tried to improve their social standing by marrying into the upper caste. Same way the families of Kummanam and Sasikala might attract some marriage proposals from the upper caste if the attach themselves to the Savarna party. Still North Indian Savarna party might not consider South Indian Dasyu as equal with them. So do not expect to turn Kerala into heaven under BJP rule. We have seen their attitude towards Kerala during the last flood time. They gave lavishly to Nepal during the earthquake. They were reluctant to help Kerala although the election was approaching. So please try to stay at level ground, and do not get carried away by dreams of help from BJP if they win in Kerala.

keraleeyan 2019-04-17 09:46:31
ഈ വിടുവായനെ പൊട്ടിച്ചു കൊടുക്കണം. ഇന്ത്യയെ മതപരമായി വെട്ടിമുറിക്കാൻ, ന്യുന പക്ഷങ്ങളെ  രണ്ടാമ തരാം  പൗരന്മാർ  ആക്കു വാനുള്ള നിന്ദ്യമായ പാർട്ടിയുടെ വക്താവാണിത്.
ഗുജറാത്തിലേക്കു  പൊകട്ടെ 
shit 2019-04-18 14:35:13
മാത്തുള്ളയുടെ അരയിൽ ഒരു മന്ത്ര ചരട് കെട്ടണ്ട സമയം കഴിഞ്ഞിരിക്കുന്നു . ബിജെപി പ്രേതം ഒഴിഞ്ഞു പോകാൻ .  രാത്രിയിൽ ഉറക്ക ഗുളിക കഴിക്കുന്നത് നല്ലതായിരിക്കും 
Ninan Mathulla 2019-04-19 07:51:09
ആഭിചാരം യാക്കോബിനു പറ്റുകയില്ല;
ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; (Numbers 23:23)
കുടോത്രം bjp മഠം 2019-04-19 13:06:53

രണ്ട് മുഴുത്ത മുട്ട, അതില്‍ ചെറിയ ഒരു കിഴുത്ത കിഴിച്ച് ഉള്ളില്‍ ഉള്ളത് എടുക്കുക. ചെറിയതായി വാട്ടുകയും ചെയ്യാം. മുട്ടക്കുള്ളില്‍ BJP മഞ്ഞചോര്‍ നിറക്കുക. സൂചിയില്‍ ചുവന്ന നൂല്‍ കോര്‍ത്ത്‌ രണ്ട് മുട്ടയും കൂട്ടി കെട്ടുക. ഒരു സിപ്പ് ലോക്ക് ബാഗില്‍ കുറെ കടുക്, അരി, പയര്‍ എന്നിവ കൂടി ഇടുക. ഇ ബാഗ്‌ കുടോത്രം ഏക്കില്ല എന്ന് പറയുന്നവരുടെ കാര്‍, വീട്, ഓഫീസ് ഇവ ഏതില്‍ എങ്കിലും നിഷേപിക്കുക. 21 ദിവസത്തിന്‍ ഉള്ളില്‍ BJP കീജെ എന്ന് വിളിച്ചു താമര കോടി പിടിച്ചു ഓടുന്നത് കാണാം.-നീര്‍ക്കോലി നാരായണന്‍ നമ്പൂരി 

നിർമ്മൽ കുമാർ മേനോൻ 2019-04-20 10:47:36
In Kerala BJP in the past has not won one a single seat in loksabha.It was only in the last Assembly election, Bjp could win  a single seat even in constituent Assembly. But this time with the LS election around the corner BJP has made inroads in the LDF and UDF bastions.Since the arrival of Suresh Gopi as a BJP candidate the scenario has changed in Thrissur too. With his charismatic personality and mesmerising oratory skills and over and above his philanthropic activities in the past earned him a lot of fans, cutting across political affiliations. It would be no wonder if Suresh Gopi turns out to be a winner in the BJP ticket from Thrissur. All the best to him
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക