Image

ഒരിക്കലും മറക്കാനാവാത്ത ശകുന്തളാദേവി (ഡോ. മാത്യു ജോയിസ് , ലാസ് വേഗസ്)

Published on 16 April, 2019
ഒരിക്കലും മറക്കാനാവാത്ത  ശകുന്തളാദേവി (ഡോ. മാത്യു ജോയിസ് , ലാസ് വേഗസ്)
ഓരോ കുട്ടിയും അവന്റെയോ അവളുടെയോ മാതാപിതാക്കള്‍ക്ക്  പ്രതിഭകള്‍ ആണ്, എന്നാല്‍ അവരുടെ ക്രിയാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കാനോ, അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനോ മിക്ക മാതാപിതാക്കള്‍ക്കും അറിവും മനോബലവും ഇല്ലെന്നുള്ളതാണ് സത്യം.

ഇത് പറഞ്ഞതാകട്ടെ,  സര്‍ക്കസ് കൂടാരങ്ങളില്‍ അഭ്യാസങ്ങള്‍ കാണിച്ചുനടന്ന തന്റെ അച്ഛനായ ഒരു പാവം കന്നഡ ബ്രാഹ്മണന്റെ കൂടെ നടക്കേണ്ടി വന്നതിനാല്‍,കുട്ടിക്കാലത്തു സ്കൂളില്‍ പോയി പ്രാരംഭവിദ്യാഭ്യാസം പോലും നേടാന്‍ കഴിയാതെ പോയിട്ടും, പിന്നീട്  ലോകപ്രശസ്തയായ കണക്കിന്റെ മായാജാലക്കാരിയും എഴുത്തുകാരിയുമായി ഗിന്നസ്സ് ബുക്കില്‍ ഇടം നേടിയ ശകുന്തളാദേവി എന്ന വിസ്മയപ്രതിഭ .

1970 കളില്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന കാലത്താണ്, തികച്ചും അവിചാരിതമായി ഈ "മനുഷ്യകമ്പ്യൂട്ടറിനെ " നേരിട്ട് കാണാനും പരിചയപ്പെടാനും ഇടയായത്. കംപ്യൂട്ടറിന്റെ അമാനുഷികയെപ്പറ്റി അത്ര വലിയ ഗ്രാഹ്യമൊന്നും ഇല്ലാതിരുന്ന ആ കാലത്തു, ഒരു ഇലക്ട്രോണിക് കാല്‍കുലേറ്ററുപോലും കാണാതിരുന്ന കാലത്ത്, നിമിഷങ്ങള്‍ക്കകം കണക്കുകളില്‍ വിസ്മയം കാട്ടുന്ന ഒരു അസാമാന്യ ബുദ്ധിശാലി എന്ന് മാത്രമേ ശകുന്തദേവിയെപ്പറ്റി അന്ന് മനസിലാക്കിയുള്ളു എന്നതാണ് വാസ്തവം . എത്ര അക്കങ്ങളുള്ള സംഖ്യകള്‍ പറഞ്ഞാലും അവയെ നിമിഷാര്ധത്തില് കൂട്ടാനും കുറക്കാനും ഗുണിക്കാനും മാത്രമല്ല ഏതു സംഖ്യയുടെയും  റൂട്ടുകള്‍ പറയാനുമുള്ള വേഗതയില്‍ അന്നത്തെ കംപ്യൂട്ടറുകളേ  പോലും ഈ വനിതാ രത്‌നം കടത്തിവെട്ടിയിരുന്നുവെന്നു അറിഞ്ഞപ്പോള്‍, ഈ ഇന്‍ഡ്യാക്കാരിയില്‍ കൂടുതല്‍ അഭിമാനവും തോന്നി.

സര്‍ക്കസ് കൂടാരത്തിനുള്ളില്‍ ട്രപ്പീസു മുതല്‍ ഞാണിന്മേല്‍ക്കളികളും കൂടാതെ മൃഗങ്ങളെ അഭ്യാസങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന നിസ്വാര്‍ഥബ്രാഹ്മണനായ അച്ഛന് , വീണുകിട്ടുന്ന ഇടവേളകളില്‍ മൂന്നു വയസുകാരിയായ ശകുന്തളക്കുട്ടിയെ ചീട്ടുകളിയില്‍ ഉദ്വേഗം ഉണര്‍ത്താന്‍ സാധിപ്പിച്ചുവെന്നതു മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു. ചീട്ടുകളിയില്‍ അച്ഛനെ തോല്‍പിച്ച മകളുടെ സംഖ്യകളോടുള്ള അസാമാന്യ പ്രേമവും അവ മനസ്സില്‍ താലോലിച്ചു അതിവേഗത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ പറയുന്നതും മനസിലാക്കിയപ്പോള്‍ അച്ഛന്‍ സര്‍ക്കസ് കൂടാരത്തോടു യാത്ര പറഞ്ഞുകൊണ്ട് മകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുനിഞ്ഞിറങ്ങി. അവളുടെ ആറാം വയസ്സിലെ മികവ് തെളിയിക്കാനുള്ള അവസ്സരം മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ലഭിച്ചപ്പോള്‍, കണക്കിന്റെ ശാസ്ത്ര ലോകം ഈ കുരുന്നിനെ തിരിച്ചറിഞ്ഞു.

1960 പൂര്‍വാര്‍ദ്ധത്തില്‍ലാകട്ടെ ലണ്ടനിലെ ഇമ്പീരിയാല്‍ കോളേജില്‍ ബഹുശതം വിദഗ്ധര്‍ക്ക് മുമ്പില്‍  13 അക്കങ്ങളുള്ള രണ്ടു സംഖ്യകള്‍ ഗുണിച്ചു് 26 അക്കമുള്ള ഉത്തരം വായിക്കാന്‍ എടുക്കുന്ന സമയത്തേക്കാള്‍ വേഗതയില്‍, ഉത്തരം നല്‍കി ലോകത്തെ വിസ്മയിപ്പിച്ചപ്പോള്‍, ഈ അതിബുദ്ധിമതിയോട് അറിയാതെ ആരാധന തോന്നിപ്പോയി എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

അറിയാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ 7,686,369,774,870. എന്ന സംഖ്യയെ , മറ്റൊരു 13 അക്ക സംഖ്യ ആയ 2,465,099,745,779 കൊണ്ട് ഗുണിച്ചപ്പോള്‍  കിട്ടിയതാകട്ടെ 18,947,668,177,995,426,462,773,730!. ഇത് ഓര്‍ത്തെടുക്കണമെങ്കില്‍ മറ്റൊരു. ശകുന്തളാദേവി തന്നെ ആയി ജനിക്കേണ്ടി വരും. 1982 ലെ ഗിന്നസ്സ് ബുക്ക് ഒഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ അങ്ങനെ കടന്നു കയറിയതോടൊപ്പം "മനുഷ്യ കമ്പ്യൂട്ടര്‍ " എന്ന് ലോകം വാഴ്ത്തി പ്രകീര്‍ത്തിക്കുകയും ചെയ്തു .

ഇത്രയും വലിയ കണക്കിന്റെ മായാജാലം നിരവധി പ്രൊഫസര്മാരുടെയും ശാസ്ത്രകുതുകികളുടെയും മുമ്പില്‍ നടത്തി അവരെ അമ്പരിപ്പിച്ചു മടങ്ങിയെത്തിയ ശകുന്തളയെ, കല്‍ക്കട്ടാക്കാരനായ പാരിതോഷ് ബാനര്‍ജി എന്ന  ഐ ഏ എസ് പദവിക്കാരന്‍ വിവാഹം കഴിച്ചെന്നതും ഒരു പ്രധാന വാര്‍ത്ത ആയിരുന്നുവെന്നു ഞാനും ഓര്‍ക്കുന്നു.

പക്ഷെ ജീവിതത്തിന്റെ കണക്കു കൂട്ടലുകള്‍ ആദ്യരാത്രിയില്‍ തന്നെ തെറ്റി , ബാനര്‍ജിയുടെ രതിവിലാസങ്ങള്‍ നിഗൂഢവും അസ്വാഭാവികവുമായിരുന്നു; കാരണം അദ്ദേഹം ഗേയും സ്വവര്‍ഗ്ഗരതിതല്പരനുമായിരുന്നുവെന്നു പറയപ്പെടുന്നു. ഇങ്ങനെയുള്ള പ്രകൃതിവിരുദ്ധ താല്പര്യങ്ങള്‍ ഉള്ള ഒരാളുമായുള്ള ജീവിതം താറുമാറാകുമെന്നു അനേകര്‍ വിധി എഴുതിയെങ്കിലും, അന്ന് പുച്ഛത്തോടെ ജനം വീക്ഷിച്ചിരുന്ന സ്വവര്ഗഗാനുരാഗികളുടെ  ജീവിത പ്രശ്‌നങ്ങളും പോരാട്ടങ്ങളും പഠിക്കാനും,  പില്‍ക്കാലത്തു സ്വവര്‍ഗ്ഗരതി കുറ്റകരമല്ലാതാക്കാനും അങ്ങനെയുള്ളവരും മറ്റുള്ളവരെപ്പോലെ സമൂഹത്തിന്റെ ഭാഗമാണെന്നും പോരാടി വാര്‍ത്തകളില്‍ ഇടം നേടിയത് സ്വന്തം  ജീവിതം തന്നെ ഹോമിച്ചുകൊണ്ടായിരുന്നു . നിരവധി ഗേയും ഹോമോസെക്ഷ്വല്‍ സ്വഭാവക്കാരുമായും അഭിമുഖങ്ങള്‍ നടത്തി രേഖപ്പെടുത്തിയ വിവരങ്ങളെ ക്രോഡീകരിച്ചു ശകുന്തളാദേവി പ്രസിദ്ധീകരിച്ച "സ്വവര്‍ഗ്ഗപ്രേമികളുടെ ലോകം ( the world of homosexuals) എന്ന പുസ്തകം അന്ന് ജനസമ്മിതി ആര്‍ജിച്ചില്ലെങ്കിലും, ഇന്ന് അത്തരക്കാരുടെ വേദപുസ്തകമായി മാറിക്കഴിഞ്ഞു. 1977 ഇല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചതിന് രണ്ടു വര്ഷങ്ങള്ക്കു ശേഷം, ബാനര്‍ജിയുമായുള്ള വിവാഹമോചനത്തില്‍ ഇത് കലാശിച്ചുവെന്നതും ശ്രദ്ധേയമാണ്.

"മറ്റുള്ളവരെക്കാള്‍ വിഭിന്നരാകുന്നത് അസാന്മാര്‍ഗ്ഗികതയെന്നു പറയാനാവില്ല. നേരെ മരിച്ചു അവര്‍ അങ്ങനെ ആയിരിക്കാന്‍ അനുവദിക്കാത്തതിലാണ്. സാധാരണ  സാമൂഹ്യ ആചാരങ്ങളില്‍നിന്നും ഭിന്നമായ ലൈംഗീക ബന്ധങ്ങള്‍ ഉള്ളവരല്ല, അവര്‍ അങ്ങനെ ആയിരിക്കുന്നതിനെ കുറ്റപ്പെടുത്തി ശിക്ഷിക്കുന്നവരാണ് അസാന്മാര്‍ഗ്ഗികള്‍ " ശകുന്തളാദേവി  പറയുന്നു.  സാധരണക്കാര്‍ കാത്തുസൂക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ദാമ്പത്യജീവിതം, അതിബുദ്ധിശാലിയും ലോകപ്രശസ്തയുമായ തനിക്കു്  ഏല്പിച്ച മുറിവുകളും പരാജയങ്ങളും ഏറ്റുവാങ്ങിക്കൊണ്ടുതന്നെ, ശകുന്തളാദേവി കണക്കിന്റെ ഗൂഢതന്ത്രങ്ങള്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കുവാനും പല പുസ്തകങ്ങളും തന്റേതായി പ്രകാശനം ചെയ്യുന്നതിനും സമയം കണ്ടെത്തി .

വളരെ നിസ്സാരമെന്നു തോന്നാവുന്ന പ്രശ്‌നോത്തരികള്‍ ഉള്‍ക്കൊള്ളുന്ന ജൗ്വ്വഹല ീേ ജൗ്വ്വഹല ഥീൗ എന്ന പുസ്തകം വളരെ ഉദ്വേഗത്തോടെ വാങ്ങി അക്കാലത്ത് ശ്രമിച്ചുനോക്കിയെങ്കിലും നൂറില്‍ രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രമേ ,അതില്‍ പറയുന്നതില്‍ നാലിരട്ടി സമയം കൊണ്ട് , ഈയുള്ളവന് ശരിയായി ചെയ്യുവാന്‍ സാധിച്ചുള്ളുവെന്നു പറയുമ്പോള്‍ കഴിവുകളുടെ ഏകദേശ രൂപം പിടികിട്ടിക്കാണുമല്ലോ.

ഡാളസ്സിനു ശകുന്തളാദേവിയെ മറക്കാന്‍ ആവില്ല. 1977 ജനുവരി 26 ന് ഡാളസിലെ സതേണ്‍ മെതഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍വെച്ചു 201 അക്കങ്ങളുള്ള ഒരു സംഖ്യയുടെ 23 മത്തേ റൂട്ട്  ആയ 546,372,891 മനസ്സില്‍ കണക്കുകൂട്ടി 50 സെക്കന്‍ഡില്‍ പറഞ്ഞുകൊണ്ട് അന്നത്തെ  കംപ്യൂട്ടറിന്റെ വേഗത്തെ പരാജയപ്പെടുത്തി ലോകത്തെ  ഞെട്ടിച്ചത് , ഇന്നും  ഒരു പ്രഹേളികയായി ശാസ്ത്രജ്ഞന്മാര്‍   ഉറ്റുനോക്കുന്നു, കാരണം ശകുന്തളാദേവിക്ക് കമ്പ്യൂട്ടര്‍ പരിചയം പോലും ഇല്ലായിരുന്നു അക്കാലത്ത് . ബുദ്ധിശാലിയെന്നല്ല , അമാനുഷിക കഴിവുകളുടെ ഉറവിടം എന്നല്ലാതെ എന്ത് വിശേഷണം ഇവര്‍ക്ക് നല്‍കാനാകും.

കുട്ടികളിലെ പ്രതിഭകളെ ഉണര്‍ത്താന്‍ Awaken  the Genius in Your Child XpS§n, The Joy of  Numbers, In the Wonderland of Numbers, Supermemory It can  be Yours, Astronomy  തുടങ്ങിയ മറ്റു പുസ്തകങ്ങളും ശകുന്തളാദേവി രചിച്ചിട്ടുണ്ട്.

2013 ഏപ്രില്‍ 21ന് ശ്വാസകോശസംബന്ധമായ അസുഖത്താല്‍ തന്റെ എണ്പത്തിനാലാമത്തെ വയസ്സില്‍ ലോകത്തോട്  വിടപറഞ്ഞെകിലും, കണക്കിന്റെ മായാജാലക്കാരിയായിരുന്ന ശകുന്തളാദേവിയെന്ന ഇന്‍ഡ്യാക്കാരിയെ ലോകം മറക്കില്ല.

ഒരിക്കലും മറക്കാനാവാത്ത  ശകുന്തളാദേവി (ഡോ. മാത്യു ജോയിസ് , ലാസ് വേഗസ്)ഒരിക്കലും മറക്കാനാവാത്ത  ശകുന്തളാദേവി (ഡോ. മാത്യു ജോയിസ് , ലാസ് വേഗസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക