Image

കടല്‍ക്കൊല: ഇറ്റലിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Published on 23 April, 2012
കടല്‍ക്കൊല: ഇറ്റലിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തില്‍ കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്നും ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇറ്റലി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റീസുമാരായ അല്‍തമാസ് കബീറും എസ്എസ് നിജ്ജാറും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ സംഭവം നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ നിലപാടിനെ കോടതി പോലും വിമര്‍ശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക