Image

ഡാലസ് കേരള അസോസിയേഷന്‍ മെഡിക്കല്‍ ക്യാപ് മെയ് 11 ന്

പി.പി. ചെറിയാന്‍ Published on 17 April, 2019
ഡാലസ് കേരള അസോസിയേഷന്‍ മെഡിക്കല്‍ ക്യാപ് മെയ് 11 ന്
ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ്, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി മെഡിക്കല്‍ ക്യാപും, ബ്ലഡ് ഡ്രൈവും സംഘടിപ്പിക്കുന്നു. മെയ് 11 ശനിയാഴ്ച  ബ്രോഡ്വേയിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9 മുതല്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാപില്‍ ഡോ. സജ്ജയ് പി. ഉമ്മന്‍, ഡോ. സിന്ദു ഇ. ഫിലിപ്പ് എന്നിവര്‍ രോഗികളെ പരിശോധിക്കും. ചുരുങ്ങിയ ചിലവില്‍ രക്തപരിശോധനയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു രാവിലെ 8 മുതല്‍ 12 വരെ രക്തദാനത്തിനുള്ള അവസരവും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ദീപാ സണ്ണിയെ 214 552 1300 എന്ന നമ്പറിലോ, സംഘടനാ ഭാരവാഹികളേയോ ബന്ധപ്പെടാവുന്നതാണ്.

ഡാലസ് കേരള അസോസിയേഷന്‍ മെഡിക്കല്‍ ക്യാപ് മെയ് 11 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക