Image

നോട്ടുനിരോധനം; തൊഴില്‍ നഷ്ടമായത്‌ 50ലക്ഷം പേര്‍ക്ക്‌

Published on 17 April, 2019
നോട്ടുനിരോധനം; തൊഴില്‍ നഷ്ടമായത്‌ 50ലക്ഷം പേര്‍ക്ക്‌
നോട്ട്‌ നിരോധനം നടപ്പാക്കിയതിന്‌ ശേഷം, 2016 മുതല്‍ 2018 വരെയുളള രണ്ട്‌ വര്‍ഷക്കാലയളവില്‍ മാത്രം രാജ്യത്ത്‌ ഇന്ത്യയില്‍ അമ്പത്‌ ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടതായി പുതിയ കണക്ക്‌.

ബംഗ്‌ളുരൂവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്‌ രാജ്യത്തെ 50 ലക്ഷം തൊഴിലാളികളുടെ അന്നം മുട്ടിച്ചത്‌ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന നോട്ട്‌ നിരോധനമായിരുന്നു എന്ന്‌ വെളിപ്പെടുത്തുന്നത്‌.

തൊഴില്‍ വ്യാപകമായി നഷ്ടപ്പെടുന്ന പ്രതിഭാസം തുടങ്ങിയത്‌ നോട്ട്‌ നിരോധനം നടപ്പാക്കിയ 2016 നവംമ്പറിന്‌ ശേഷമുളള മാസങ്ങളിലായിരുന്നുവെന്ന്‌ കണക്കുള്‍ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട്‌ പറയുന്നു. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമായ തൊഴിലാളികളെ ഇത്‌ ബാധിച്ചതായും റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്‌ബോഴുള്ള പുതിയ വിവരം രണ്ടാമതും ഭരണം പിടിക്കാന്‍ തത്രപ്പെടുന്ന മോഡി സര്‍ക്കാരിനെ കാര്യമായി ബാധിക്കുമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ നിരീക്ഷകര്‍ പറയുന്നത്‌. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നോട്ടുനിരോധനം നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ക്ക്‌ ഇടവരുത്തിയിരുന്നു. അതിനിടെയാണ്‌ പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്‌.

നോട്ടുനിരോധത്തിന്‌ തൊട്ടുപിന്നാലെയാണ്‌ ഇന്ത്യയില്‍ തൊഴില്‍ നഷ്ടമുണ്ടായതെന്നും ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന്‌ വ്യക്തമാക്കുന്ന തെളിവുകളൊന്നും തന്നെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക