Image

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; രണ്ടാംഘട്ട വോട്ടെടുപ്പ്‌ നാളെ

Published on 17 April, 2019
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; രണ്ടാംഘട്ട വോട്ടെടുപ്പ്‌ നാളെ


ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായുള്ള 96 ലോക്‌സഭാ സീറ്റുകളിലേക്കാണ്‌ 18ന്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ചൊവ്വാഴ്‌ച അവസാനിച്ചു.

തമിഴ്‌നാട്‌-38, കര്‍ണാടക-14, മഹാരാഷ്ട്ര-10, യു പി-8, അസം, ബീഹാര്‍, ഒഡീഷൃഅഞ്ചു വീതം, ഛത്തീസ്‌ഗഢ്‌, ബംഗാള്‍, ജമ്മു കശ്‌മീര്‍-മൂന്നു വീതം, മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി-ഓരോ സീറ്റുകളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക