Image

രാഹുലിനു വേണ്ടിയുള്ള ഖുശ്‌ബുവിന്റെ റോഡ്‌ ഷോയ്‌ക്ക്‌ വന്‍ വരവേല്‍പ്പ്‌

Published on 17 April, 2019
രാഹുലിനു വേണ്ടിയുള്ള ഖുശ്‌ബുവിന്റെ റോഡ്‌ ഷോയ്‌ക്ക്‌ വന്‍ വരവേല്‍പ്പ്‌


താമരശ്ശേരി: അണികളെ ആവേശത്തേരിലേറ്റി പ്രമുഖ തെന്നിന്ത്യന്‍ നടി ഖുശ്‌ബുവിന്റെ റോഡ്‌ ഷോ. ഈങ്ങാപ്പുഴയില്‍ മഹിളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടത്തിയ റോഡ്‌ ഷോ ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം മഹിളാ കോണ്‍ഗ്രസാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. രാഹുല്‍ ഗാന്ധിക്ക്‌ അഞ്ചു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷം നിങ്ങള്‍ നല്‍കില്ലേ എന്ന ഖുശ്‌ബുവിന്റെ ചോദ്യത്തിന്‌ ആര്‍പ്പു വിളികളോടെയാണ്‌ പ്രവര്‍ത്തകര്‍ മറുപടി നല്‍കിയത്‌.

ഖുശ്‌ബുവിനെ കാണാനും കേള്‍ക്കാനുമായ്‌ നൂറുകണതിന്‌ പേരാണ്‌ താമരശ്ശേരി ചുരം കയറാനെത്തിയത്‌.



സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ ഖുശ്‌ബുവിനാപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചും ഖുശ്‌ബുവിന്റെ കൈ പിടിച്ച്‌ കുലുക്കിയും ആ വേശം പങ്കിട്ടു. രാഹുലിന്‌ ജയ്‌ വിളിച്ച്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ നഗരം മണിക്കുറുകളോളം ഗതാഗതക്കുരുക്കിലുമായി ,താര സുന്ദരിയെ നേരില്‍ കാണാന്‍ ജനം തടിച്ച്‌ കൂടുകയായിരുന്നു.

കെ.സി റോസക്കുട്ടി ടീച്ചര്‍, അന്നമ്മ മാത്യു, ആയിഷക്കുട്ടി സുല്‍ത്താന്‍, വി.കെ.ഹുസൈന്‍ കുട്ടി, അംബിക മംഗലത്ത്‌, ബീനതങ്കച്ചന്‍, ബിജു താന്നിക്കാക്കുഴി, ലിസമ്മ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സലോമി സെലിന്‍, സി.കെ. ഹരിദാസിനി, വി.ഡി ജോസഫ്‌, രാജേഷ്‌ ജോസ്‌, അഷ്‌റഫ്‌ ഒതയോത്ത്‌, ഷാഫി വളഞ്ഞപാറ, മേലേടത്ത്‌ അബ്ദുറഹിമാന്‍, നാസര്‍ പുഴങ്കര, പി.കെ.നം ഷീദ്‌, ബഷീര്‍ പുഴങ്കര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക