Image

ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

Published on 23 April, 2012
ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു
ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. രാവിലെ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ ആണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 27 ആയി. ഗോഹട്ടി ഹൈക്കോടതിയില്‍ 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി നിയമിതനായതോടെയാണ് രഞ്ജന്‍ ഗൊഗോയ് ന്യായാധിപ സ്ഥാനത്ത് എത്തുന്നത്. 2010 സെപ്തംബര്‍ 9 ന് അദ്ദേഹം പഞ്ചാബ് -ഹരിയാന ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറിയെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായി അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്.

1954 നവംബര്‍ 18 ന് ജനിച്ച രഞ്ജന്‍ ഗൊഗോയ് 1978 ലാണ് അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുന്നത്. ഗോഹട്ടി ഹൈക്കോടതിയിലായിരുന്നു അദ്ദേഹം അധികവും പ്രാക്ടീസ് ചെയ്തിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക