Image

സംസ്ഥാനത്ത് സര്‍ക്കാരില്ലാത്ത അവസ്ഥയെന്ന് പിണറായി വിജയന്‍

Published on 23 April, 2012
സംസ്ഥാനത്ത് സര്‍ക്കാരില്ലാത്ത അവസ്ഥയെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാരില്ലാത്ത അവസ്ഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കര്‍ഷക സംഘത്തിന്റെ പഞ്ചദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലീഗിന്റെ ഹുങ്കിന് മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞിരിക്കുകയാണ്. സംസ്ഥാനം അതീവ ഗൗരവമായ പ്രശ്‌നങ്ങളാണ് നേരിടുന്നത്. കൃഷിക്കാരുടെ ആത്മഹത്യയെക്കുറിച്ചോ കാര്‍ഷിക രംഗത്തെ തകര്‍ച്ചയെക്കുറിച്ചോ സര്‍ക്കാരിന് ആലോചിക്കാന്‍ സമയമില്ലെന്നും പിണറായി കുറ്റപ്പെടുത്തി. സാമുദായിക വികാരം ഇളക്കിവിടാനാണ് ശ്രമം. തീവ്രവാദ സ്വഭാവം ലീഗില്‍ ശക്തമായിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ പലപ്രദേശങ്ങളിലും ആഭ്യന്തരം ഭരിച്ചിരുന്നത് ലീഗുകാരാണ്. ഇതുമൂലം ഒരു സമ്മേളനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് ലീഗെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക