Image

ഹൂസ്റ്റന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 17 April, 2019
ഹൂസ്റ്റന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഹൂസ്റ്റന്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് ദേവാലയത്തില്‍, ഏപ്രില്‍ 18-ാം തീയതി  വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക്, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ 'കാല്‍ കഴുകല്‍ ശുശ്രൂഷ' നടത്തപ്പെടുന്നു.

സ്‌നേഹത്തിന്റേയും, വിനയത്തിന്റേയും പ്രതീകമായ ക്രിസ്തുദേവന്‍ തന്റെ ശിഷ്യന്മാരുടെ കാലുകളെ കഴുകി, ലോകത്തിന് മുഴുവന്‍ മഹത്തായ സന്ദേശം ന്ല്‍കിയതിന്റെ സ്മരണ പുതുക്കുന്നതിലേക്കായി, അഭിവന്ദ്യ മെത്രാപോലീത്താ നേതൃത്വം നല്‍കുന്ന ഭക്തിനിര്‍ഭരമായ ഈ ശുശ്രൂഷയില്‍ ഇടവകയില്‍ നിന്നും, സമീപ ഇടവകകകളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍  പങ്കുചേരും.

ഓശാന പെരുന്നാള്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള കഷ്ടാനുഭാവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ മെത്രാപോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 13-ാം തീയതി ഞായര്‍(ഓശാന) രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വി.കുര്‍ബാനയും ഓശാനയുടേതായ പ്രത്യേക ശുശ്രൂഷകളും നടക്കും. 17-ാം തീയതി, ബുധനാഴ്ച വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് പെസഹായുടെ പ്രത്യേക ശുശ്രൂഷകള്‍ നടത്തപ്പെടും. 18-ാം തീയതി വ്യാഴാഴ്ച വൈകീട്ട് കാല്‍ കഴുകല്‍ ശുശ്രൂഷയും, 19-ാം തീയതി(ദുഃഖവെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ പ്രത്യേക ശുശ്രൂഷകളും നത്ത തക്കവണ്ണമുള്ള ക്രമീകരണങ്ങളാല്‍ ഒരുക്കിയിട്ടുള്ളത്. 21-ാം തീയതി (ഈസ്റ്റര്‍) രാവിലെ 6 മണിയോടെ ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചക്കുള്ള സ്‌നേഹവിരുന്നോടെ, ഈ വര്‍ഷത്തെ പീഢാനുഭവാചരണത്തിന്റെ  സമാപനമാകും.

വ്യാഴാഴ്ച നടക്കുന്ന 'കാല്‍ കഴുകല്‍ ശുശ്രൂഷയും' മറ്റു ശുശ്രൂഷകളും, ഏറ്റവും അനുഗ്രഹകരമായി നടത്തുന്നതിന്, വികാരി റവ.ഫാ.പോള്‍ തോട്ടക്കാട്ട്, സെക്രട്ടറി ശ്രീ.ഷെല്‍ബി വര്‍ഗീസ്, ട്രസ്റ്റി ശ്രീ.ജിനൊ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളി ഭരണസമിതി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

ഹൂസ്റ്റന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ
Join WhatsApp News
Jack Daniel 2019-04-17 16:54:00
തെറ്റിപോയതായിരിക്കും ! കാലുവാരലായിരിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക