Image

അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ട്‌ ദിവസം പ്രായമായ കുഞ്ഞുമായി മലപ്പുറത്തുനിന്നും ആംബുലന്‍സ്‌ ശ്രീചിത്രയിലേക്ക്‌

Published on 17 April, 2019
അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ട്‌ ദിവസം പ്രായമായ കുഞ്ഞുമായി മലപ്പുറത്തുനിന്നും ആംബുലന്‍സ്‌ ശ്രീചിത്രയിലേക്ക്‌


അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ട്‌ ദിവസം പ്രായമായ കുട്ടിയുമായി മലപ്പുറത്തുന്നും ആംമ്പുലന്‍സ്‌ തിരുവന്തപുരത്തേക്ക്‌ പുറപ്പെട്ടു.

ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയെ ശ്രീചിത്തിരയില്‍ എത്തിക്കുകയാണ്‌ ലക്ഷ്യം. പെരിന്തല്‍മണ്ണയില്‍ നിന്ന്‌ തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക്‌ ആംബുലന്‍സ്‌ പുറപ്പെട്ടത്‌. മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശികളായ കളത്തില്‍ നജാദിന്റെയും ഇര്‍ഫാനയുടേയും മകനെയാണ്‌ ചികില്‍ത്സക്കായി കൊണ്ടുവരുന്നത്‌.

ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള ആംബുലന്‍സില്‍ ആണ്‌ കുട്ടിയെ കൊണ്ട്‌ പോകുക. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസില്‍ സഹായമഭ്യര്‍ത്ഥിച്ച്‌ ബന്ധപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു.

ഇന്നലെ ഹൃദ്രോഗമുള്ള 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി മംഗലാപുരത്ത്‌ നിന്ന്‌ കൊച്ചിയിലേക്ക്‌ ആംബുലന്‍സ്‌ എത്തിയിരുന്നു. രാവിലെ 10 ന്‌ മംഗലാപുരത്ത്‌ നിന്ന്‌ ശ്രീചിത്രയിലേക്ക്‌ പുറപ്പെട്ട ആംബുലന്‍സ്‌ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന്‌ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക്‌ തിരിച്ചുവിട്ട്‌ അവിടെ സൗകര്യമൊരുക്കുകയായിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക