Image

ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പ്രസംഗം; ഹൈക്കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടി

Published on 17 April, 2019
ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പ്രസംഗം; ഹൈക്കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടി


കൊച്ചി: മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ പരാതിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം തേടി.

ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഎം നേതാവ്‌ വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ്‌ നടപടി. പരാമാര്‍ശം ചട്ടലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി ശിവന്‍ കുട്ടി തിരഞ്ഞെടുപ്പ്‌ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്‌.

ആറ്റിങ്ങലില്‍ ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പ്‌ പ്രകടന പത്രിക പുറത്തിറക്കുമ്‌ബോഴാണ്‌ മുസ്ലിംകള്‍ക്കെതിരെ ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്‌. ബാലാകോട്ട്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവര്‍ ഉണ്ട്‌. ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ്‌ എല്ലാം മാറ്റിനോക്കണമല്ലോ- എന്നാണ്‌ ശ്രീധരന്‍ പിള്ള പറഞ്ഞത്‌.

ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാരിനോടും ഡിജിപിയോടും ശ്രീധരന്‍ പിള്ളയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്‌.

മുസ്ലിംകള്‍ക്കെതിരെ അല്ല, ഇസ്ലാമിക ഭീകരര്‍ക്കെതിരെയാണ്‌ താന്‍ സംസാരിച്ചതെന്ന്‌ ശ്രീധരന്‍ പിള്ള മാതൃഭൂമിയോട്‌ പറഞ്ഞു. അതില്‍ തനിക്ക്‌ ഖേദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തിമാറ്റി മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

മുസ്ലിം ഭീകരര്‍ എന്നല്ല മുസ്ലിംകള്‍ എന്നാണ്‌ താങ്കള്‍ പറഞ്ഞതെന്ന്‌ സൂചിപ്പിച്ചപ്പോള്‍ മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക്‌ മറുപടിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക