Image

ഒഡീഷയില്‍ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു

Published on 17 April, 2019
ഒഡീഷയില്‍ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു


കന്ധമാല്‍: ഒഡീഷയിലെ കന്ധമാലില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടുവെച്ചു കൊന്നതായി റിപ്പോര്‍ട്ട്‌. സഞ്‌ജുക്ത ഗിഗല്‍ എന്ന ഉദ്യോഗസ്ഥയാണ്‌ കൊല്ലപ്പെട്ടത്‌. കന്ധമാല്‍ ജില്ലയിലെ ഫിരിംഗിയ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ സംഭവമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

തെരഞ്ഞെടുപ്പ്‌ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട്‌ കന്ധമാലില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏപ്രില്‍ 18ന്‌ രണ്ടാം ഘട്ടത്തിലാണ്‌ കന്ധമാല്‍ ജില്ലയില്‍ പോളിങ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക