Image

മംഗലാപുരത്ത്‌ നിന്ന്‌ കൊച്ചിയിലെത്തിച്ച കുഞ്ഞിന്‌ ഇന്ന്‌ അമൃത ആശുപത്രിയില്‍ ശസ്‌ത്രക്രിയ

Published on 18 April, 2019
മംഗലാപുരത്ത്‌ നിന്ന്‌ കൊച്ചിയിലെത്തിച്ച കുഞ്ഞിന്‌ ഇന്ന്‌ അമൃത ആശുപത്രിയില്‍ ശസ്‌ത്രക്രിയ

കൊച്ചി: മംഗലാപുരത്ത്‌ നിന്ന്‌ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക്‌ കൊണ്ടുവന്ന നവജാതശിശുവിന്റെ ശസ്‌ത്രക്രിയ ഇന്ന്‌ നടക്കുമെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്‌ത്രക്രിയ നടത്താനാണ്‌ തീരുമാനം.

ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്‌നങ്ങളുള്ളതിനാല്‍ അപകട സാധ്യതയേറിയ ശസ്‌ത്രക്രിയ ആകും ഇതെന്ന്‌ ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഹൃദയവാല്‍വിന്റെ തകരാറിന്‌ പുറമെ കുഞ്ഞിന്‌ ഹൃദയത്തില്‍ ദ്വാരവുമുണ്ട്‌. ഈ ന്യൂനതകള്‍ മറ്റ്‌ അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്‌.

ഇരുപത്തിനാല്‌ മണിക്കൂര്‍ നിരീക്ഷണത്തിന്‌ ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ അല്‍പ്പം സ്ഥിരത ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.ചൊവ്വാഴ്‌ചയാണ്‌ കുഞ്ഞിനെ മംഗലാപുരത്ത്‌ നിന്ന്‌ ആംബുലന്‍സില്‍ അമൃതയിലെത്തിച്ചത്‌.

തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുയായിരുന്ന കുഞ്ഞിനെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ അമൃതയില്‍ പ്രവേശിപ്പിച്ചത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക