Image

കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനം: വി.എസ് ഗവര്‍ണര്‍ക്ക് കത്തയച്ചു

Published on 23 April, 2012
കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനം: വി.എസ് ഗവര്‍ണര്‍ക്ക് കത്തയച്ചു
തിരുവനന്തപുരം: ഭൂമി ദാനം ചെയ്യാനുള്ള കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കണമെന്നും സിന്‍ഡിക്കേറ്റ് പിരിച്ചുവിടണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍വകലാശാലയുടെ ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നും വി.എസ് കത്തില്‍ വ്യക്തമാക്കുന്നു. അതിനിടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വി.സിയുടെ കോലം കത്തിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക