Image

ശബരിമല യുവതീ പ്രവേശനം; അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സ്റ്റേഷന്‍ വളഞ്ഞ് മോചിപ്പിച്ചു

Published on 18 April, 2019
ശബരിമല യുവതീ പ്രവേശനം; അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സ്റ്റേഷന്‍ വളഞ്ഞ് മോചിപ്പിച്ചു

മാന്നാര്‍: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ച്‌ പ്രവര്‍ത്തകനെ ഇറക്കിക്കൊണ്ടുപോയി.

ചൊവ്വാഴ്ച രാത്രി മാന്നാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി 2ന് സന്നിധാനത്ത് രണ്ട് യുവതികള്‍ കയറിയതിനെ തുടര്‍ന്ന് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിനിടെ മാന്നാറില്‍, സിവില്‍ പൊലീസ് ഒഫീസറായ പുലിയൂര്‍ സ്വദേശി അരുണ്‍ ഇടപെട്ടു. ഡിവൈഎഫ്‌ഐ നേതാവായ അശ്വിന്റെ നേതൃത്വത്തില്‍ ഇത് ചോദ്യം ചെയ്തു.

തുടര്‍ന്ന് അശ്വിന്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐ കെ.എല്‍.മഹേഷ് വീടിന് സമീപത്തെ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനിടെ അശ്വിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തിച്ചതോടെ എണ്ണയ്ക്കാട് ഭാഗത്ത് നിന്ന് ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ചെത്തി. മണിക്കൂറുകളോളം പൊലീസും നേതാക്കളും തര്‍ക്കത്തിലായി. സിഐ ജോസ് മാത്യു ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി പ്രതിയെ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോവുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക