Image

എന്‍കെ പ്രേമചന്ദ്രന് വോട്ടുമറിക്കുന്നുവെന്ന് ആരോപണം; ബിജെപിയുടെ അടിയന്തര നേതൃയോഗം കൊല്ലത്ത്

Published on 18 April, 2019
എന്‍കെ പ്രേമചന്ദ്രന് വോട്ടുമറിക്കുന്നുവെന്ന് ആരോപണം; ബിജെപിയുടെ അടിയന്തര നേതൃയോഗം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് ബിജെപിയുടെ അടിയന്തര നേതൃയോഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് ബിജെപിയിലെ ഒരു വിഭാഗം വോട്ടുമറിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് യോഗം വിളിച്ചുചേര്‍ത്തത്. തെരഞ്ഞടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി യോഗത്തിന് പിന്നാലെ മണ്ഡലം കമ്മറ്റി യോഗവും വിളിച്ചിട്ടുണ്ട.

ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ജില്ലാ ഭാരവാഹികളില്‍ ഒരു വിഭാഗവും പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. സംസ്ഥാ സെക്രട്ടറി വി ശിവന്‍കുട്ടി യോഗത്തില്‍ പങ്കെടുക്കും.

നേതൃത്വത്തിനോട് അതൃപ്തിയുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചിരുന്നു. നേരത്ത കൊല്ലത്ത് ബിജെപി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് യുഡിഎഫിന് വേണ്ടി വോട്ട് മറിക്കാനാണെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ബിജെപിക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യമായാണ് പരസ്യമായി ഇത് പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിനെക്കാള്‍ വോട്ടുകുറയുമെന്നാണ് ഇവരുടെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക