Image

ബിക്രം സിംഗിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 23 April, 2012
ബിക്രം സിംഗിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ലഫ്. ജന. ബിക്രം സിംഗിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ബിക്രം സിംഗിനെ സൈനിക മേധാവിയാക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

രാവിലെ കേസ് പരിഗണിക്കുമ്പോള്‍ ബിക്രം സിംഗിനെ സൈനിക മേധാവിയാക്കാന്‍ ശിപാര്‍ശ ചെയ്ത രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. കാഷ്മീര്‍ ഹൈക്കോടതിയില്‍ ബിക്രം സിംഗിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്‌ടെന്നായിരുന്നു പരാതിക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

അഡ്മിറല്‍ രാംദാസുള്‍പ്പെടെ ഏഴ് പേരാണ് ഹര്‍ജി നല്‍കിയിരുന്നത്. ജസ്റ്റീസുമാരായ ആര്‍.എം. ലോധയും ജസ്റ്റീസ് എച്ച്.എല്‍. ഗോഖലയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സൈനിക മേധാവിയുടെ പ്രായവിവാദം വീണ്ടും സജീവമാക്കാനുള്ള ദുരുദ്ദേശത്തോടെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക