Image

കോണ്‍ഗ്രസിന്റെ 'ചൗക്കിദാര്‍ ചോര്‍ ഹെ' പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്

Published on 18 April, 2019
കോണ്‍ഗ്രസിന്റെ 'ചൗക്കിദാര്‍ ചോര്‍ ഹെ' പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്
 

ന്യൂഡല്‍ഹിന്മ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ കോണ്‍ഗ്രസിന്റെ 'ചൗക്കിദാര്‍ ചോര്‍ ഹെ' പരസ്യത്തിന് മധ്യപ്രദേശ് ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ രാജേഷ് കൗള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നോട്ടിസ് നല്‍കി. 

പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നു എന്ന ബിജെപിയുടെ പരാതിയിലാണ് കമ്മിഷന്റെ നടപടി. എന്നാല്‍ പരസ്യത്തില്‍ ആരുടെയും പേരു പരാമര്‍ശിക്കുന്നില്ലെന്നും അതിനാല്‍ ഉത്തരവ് പുഃനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക