Image

അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ അനുവദിക്കില്ല: മോദി

Published on 18 April, 2019
അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ അനുവദിക്കില്ല: മോദി


തിരുവനന്തപുരം: കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം. അവസരവാദ നിലപാടാണ് ഇരു പാര്‍ട്ടികളും സ്വീകരിക്കുന്നത്. കേരളത്തില്‍ പരസ്പരം തല്ലു കൂടുന്നവര്‍ ഡല്‍ഹിയില്‍ തോളില്‍ കയ്യിട്ടു നടക്കുകയാണ്. അക്രമരാഷ്ടീയത്തിലൂടെ കുഞ്ഞുങ്ങളെ അനാഥമാക്കുന്ന സിപിഎം രാഷ്ട്രീയം കേരളത്തിന്റെ സംസ്‌കാരമല്ല. ബിജെപിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പ്രര്‍ത്തകരുടെ സ്വപ്നം പൂര്‍ത്തീകരിക്കേണ്ടത്. 

രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ മുഴുവന്‍ വികസനത്തിലേക്ക് പോകുമ്പോള്‍ കേരളത്തെ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പിന്നോട്ടടിക്കുകയാണ്. ഇതില്‍ നിന്ന് മോചനം വേണം. നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എതിര്‍പ്പും തിരഞ്ഞെടുപ്പും വേണ്ടത്. ബിജെപി മുന്നോട്ടു വയ്ക്കുന്ന നയങ്ങളല്ല കോണ്‍ഗ്രസിന്റേത്. കുടുംബാധിപത്യത്തിലുള്ള സര്‍ക്കാരും ദേശസ്‌നേഹമുള്ള സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം ജനം തിരിച്ചറിയണം.

വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത് ദക്ഷിണേന്ത്യക്ക് സന്ദേശം നല്‍കാനാണെന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ എന്തുകൊണ്ട് സന്ദേശം നല്‍കിയല്ല. അമേത്തിയിലെ എംപി നടപ്പാക്കിയ വികസനം ജനം തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് വയനാട്ടില്‍ വരേണ്ടി വന്നത്. ഇവിടെയും അമേത്തി മോഡല്‍ വികസനം നടപ്പാക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക