Image

ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലുടെ കണ്ട് രസിക്കുക, അതോടെ നിരോധിച്ച വിഷമം പോയി കിട്ടും; സന്തോഷ് പണ്ഡിറ്റ്

Published on 18 April, 2019
 ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലുടെ കണ്ട് രസിക്കുക, അതോടെ നിരോധിച്ച വിഷമം പോയി കിട്ടും;  സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത് യുവതലമുറയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. നേരംപോക്കിനായി ഏറെ ആശ്രയിച്ചിരുന്നത് ടിക്ക് ടോക്കിനെയാണ്. എന്നാല്‍ ചിലര്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിലാണ് ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്. ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. 'ഏതായാലും ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലുടെ കണ്ട് രസിക്കുക. അതോടെ നിരോധിച്ച വിഷമം പോയി കിട്ടും'  സന്തോഷ് പണ്ഡിറ്റ് കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

അങ്ങനെ ടിക്ടോക്ക് ഏീീഴഹല നിരോധിച്ചല്ലോ... ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം ഗുഗ്ള്‍ ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചിലര്‍ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്.

എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാ9 പലരും ശ്രമിക്കാറില്ല..

ഏതായാലും ടീക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്‌ടെ പാട്ടുകളും, വീഡിയോകളും ഥീൗഠൗയല ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും

(വാല് കഷ്ണം.. പണ്ഡിറ്റീന്‌ടെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. )
(പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക