രാഹുല്‍ വന്നപ്പോള്‍ കേരളത്തിന് ഇന്ത്യയുടെ മാപ്പില്‍ ഒരിടം കിട്ടിയതുപോലെ ഒരു ഫീലിങ്ങാ . പണ്ടുപണ്ട് അമിതാബ് ബച്ചന് ശബരിമലക്ക് പോയപ്പോഴും അതെ ഫീലിങ്ങായിരുന്നു. ഉത്തരേന്ത്യയിലെ എല്ലാ പാര്‍ട്ടികളും കഷ്ട്ടിച്ചു ബുദ്ധിമുട്ടിയാണെങ്കിലും ശബരിമല, പത്തനംതിട്ട, വയനാട് എന്നുവരെ പറയാന്‍ പഠിച്ചു. അങ്ങനെ എല്ലാവരും കേരളത്തെപ്പറ്റിയാണ് ഇപ്പോള്‍ പഠിക്കുന്നത് .വിവരമുണ്ടായിട്ടും ഇവിടെ എന്തുകൊണ്ട് കമ്മ്യുണിസം വന്നു, എന്താണ് മറ്റുള്ള പാര്‍ട്ടികള്‍ക്കൊന്നും വിലയില്ലാത്തത്, എന്തുകൊണ്ട് എല്ലാവരും കള്ളു കുടിക്കുന്നു, എന്തുകൊണ്ട് നല്ല സിനിമകള്‍ നിര്‍മ്മിക്കുന്നു, നല്ല എഴുത്തുകാരുണ്ടാകുന്നു,ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നു എന്നൊക്കെ.
ഇഷ്ട്ടായിരിക്കുണു. ഇനിയിപ്പം കമ്മ്യുണിസ്റ്റ് ജയിച്ചാലും സാരില്ല്യ, രാഹുല്‍ തോറ്റാലും സാരില്യ. കോണ്‍ഗ്രസ്സ് തോറ്റാലും സാരല്യ ബി ജെ പി അന്തപുരിയില്‍ ജയിച്ചാലും തോറ്റാലും സാരല്യ.
കേരളം കി ജെ